ഇംഗ്ലീഷ് പോരാട്ടത്തിൽ ഇന്ത്യൻ എയ്ക്ക് തോൽവി; മിന്നു മണിക്ക് രണ്ട് വിക്കറ്റ്

ഇന്ത്യൻ എ ടീമിന് വിജയസാധ്യത ഉണ്ടായിരുന്നുവെങ്കിലും അവസാന ഓവറുകളിലെ തകർപ്പൻ അടികൾ മത്സരഫലം വഴിതിരിച്ചു

dot image

മുംബൈ: ഇന്ത്യ എയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് എ വനിതാ ടീമിന് നാല് വിക്കറ്റ് ആവേശ വിജയം. ഇന്ത്യൻ എ ടീമിന് വിജയസാധ്യത ഉണ്ടായിരുന്നുവെങ്കിലും അവസാന ഓവറുകളിലെ തകർപ്പൻ അടികൾ മത്സരഫലം വഴിതിരിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. അവസാന മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ കഴിയും.

മത്സരത്തിൽ ടോസ് വിജയിച്ച ഇന്ത്യൻ വനിതകൾ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ വനിതകൾ വിക്കറ്റുകൾ നഷ്ടമാക്കി. ഉമ ഛേത്രി 26, ദിഷ കസത് 20, കനിക അഹുജ 27, ആരുഷി പുറത്താകാതെ 26 എന്നിവരാണ് ഇന്ത്യൻ സ്കോർബോർഡ് മുന്നോട്ട് നീക്കിയത്. മലയാളി താരം മിന്നു മണി 13 പന്തിൽ 14 റൺസെടുത്തു. 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ എ ടീം ഒമ്പത് വിക്കറ്റിന് 149 റൺസെടുത്തു.

മറുപടി ബാറ്റിംഗിൽ 17.3 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് എ ആറിന് 127 എന്ന നിലയിലെത്തി. എന്നാൽ സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ഇസി വോങ് തകർത്തടിച്ചതോടെ ഇന്ത്യ മത്സരം കൈവിട്ടു. 15 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും സഹിതമാണ് വോങ് 35 റൺസെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us