ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര; ഇന്ത്യൻ ടീമിൽ മിന്നു മണിയും

നിലവിൽ ഇംഗ്ലണ്ട് എ ടീമിനെതിരായ ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനാണ് മിന്നു മണി.

dot image

ഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയ്ക്കും ഒരു ടെസ്റ്റിനും ഓസ്ട്രേലിയയ്ക്കെതിരായ ഒരു ടെസ്റ്റിനുമുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നു മണി ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്റി 20യ്ക്കുള്ള പരമ്പരയിൽ ഇടം പിടിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ട് എ ടീമിനെതിരായ ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനാണ് മിന്നു മണി.

ഡിസംബർ ആറ് മുതലാണ് ഇന്ത്യൻ വനിതകളുടെ ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. 16 അംഗ ടീമിനെ ഹർമ്മൻപ്രീത് കൗർ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ഡിസംബർ ഒമ്പതിനും 12നുമായി പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. മൂന്ന് മത്സരങ്ങളും വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.

ഡിസംബർ 14 മുതൽ 17 വരെയാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുക. പിന്നാലെ ഡിസംബർ 21ന് ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കും. രണ്ട് ടെസ്റ്റിനും ഒരേ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി 20യും ഇന്ത്യൻ വനിതകൾ കളിക്കും. എന്നാൽ ഈ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us