സച്ചിന്റെ 100 സെഞ്ചുറി മറികടക്കുക കോഹ്ലിക്ക് അസാധ്യം; ബ്രയാൻ ലാറ

ഓരോ വർഷവും അഞ്ച് സെഞ്ചുറികൾ നേടിയാൽ 39-ാം വയസിൽ കോഹ്ലിക്ക് സച്ചിന് ഒപ്പമെത്താം.

dot image

ജമൈക്ക: ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിലാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി പൂർത്തിയാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡ് ഈ മത്സരത്തിൽ വിരാട് കോഹ്ലി മറികടന്നു. ഇതോടെ അന്താരാഷ്ട്ര കരിയറിൽ കോഹ്ലി 80 സെഞ്ചുറികൾ പൂർത്തിയാക്കി.

ഇനി 21 തവണ കൂടി മൂന്നക്കത്തിൽ എത്തിയാൽ സച്ചിൻ തെണ്ടുൽക്കറിന്റെ 100 സെഞ്ചുറിയെന്ന റെക്കോർഡ് കോഹ്ലിക്ക് മറികടക്കാം. എന്നാൽ സച്ചിന്റെ സെഞ്ചുറികളിൽ സെഞ്ചുറിയെന്ന റെക്കോർഡ് മറികടക്കുക കോഹ്ലിക്ക് പ്രയാസമാകും എന്നാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ വിലയിരുത്തൽ.

ലയണൽ മെസ്സി 2034ലെ ലോകകപ്പിനും ഉണ്ടാകണം; ഫിഫ പ്രസിഡന്റ്

കോഹ്ലിക്ക് ഇപ്പോൾ 35 വയസായി. പ്രായം ചിലപ്പോൾ പ്രതിഭയെ തളർത്തിയേക്കില്ല. ഇപ്പോഴും സച്ചിനേക്കാൾ 20 സെഞ്ചുറികൾ പിന്നിലാണ്. ഓരോ വർഷവും അഞ്ച് സെഞ്ചുറികൾ നേടിയാൽ 39-ാം വയസിൽ കോഹ്ലിക്ക് സച്ചിന് ഒപ്പമെത്താം. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്രിക്കറ്റ് കരിയറിൽ 20 സെഞ്ചുറികൾ തികയ്ക്കുക തന്നെ ബുദ്ധിമുട്ടാണ്. താനൊരു കോഹ്ലി ആരാധകനാണ്. ഒരുപാട് റെക്കോർഡുകൾ ആ കരിയറിൽ നേടാൻ കഴിയും. ഇനിയും മികച്ച ക്രിക്കറ്റ് കോഹ്ലി കളിക്കട്ടെയെന്ന് താൻ ആശംസിക്കുന്നുവെന്ന് ലാറ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us