മെൽബൺ: ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ മെൽബൺ സ്റ്റാർസിനെ തകർത്ത് പെർത്ത് സ്കോച്ചേഴ്സ്. ഏഴ് വിക്കറ്റിന്റെ അനായാസ വിജയമാണ് പെർത്ത് സ്കോച്ചേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മെൽബൺ 19.1 ഓവറിൽ വെറും 101 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ പെർത്ത് 13.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ പെർത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോം റോജേഴ്സ് 22ഉം ഹിൽട്ടൺ കാര്ട്ട്വൈറ്റ് 24ഉം ലയാം ഡേവസൺ 22ഉം റൺസെടുത്തു. ക്യാപ്റ്റൻ മാർകസ് സ്റ്റോയിൻസണിന് 13 റൺസെടുക്കാനെ കഴിഞ്ഞൊള്ളു. മറ്റാർക്കും മെൽബൺ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
അർജുന അവാർഡ് പട്ടികയിൽ മുഹമ്മദ് ഷമി?; കായിക മന്ത്രാലയത്തിന് കത്തയച്ച് ബിസിസിഐCaptain Turner finishes it off for the Scorchers! #BBL13 pic.twitter.com/khEmVDH6L2
— KFC Big Bash League (@BBL) December 13, 2023
മറുപടി പറഞ്ഞ പെർത്തിന് അനായാസം വിജയത്തിലേക്ക് നീങ്ങാൻ കഴിഞ്ഞു. സ്റ്റീഫൻ എസ്കിനാസി 25ഉം കൂപ്പർ കനോലി, ആരോൺ ഹർഡ്ലി എന്നിവർ 20 റൺസ് വീതവും നേടി പുറത്തായി. ജോഷ് ഇംഗ്ലീസ് 17ഉം ആഷ്ടൺ ടർണർ 19ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.