ഹരിയാന ഹീറോസ്: വിജയ് ഹസാരെയിൽ ചാമ്പ്യന്മാർ

രാജസ്ഥാന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു.

dot image

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഹരിയാന ചാമ്പ്യന്മാർ. ആവേശകരമായ ഫൈനലിൽ രാജസ്ഥാനെ 30 റൺസിന് തോൽപ്പിച്ചാണ് രാജസ്ഥാൻ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന എട്ട് വിക്കറ്റിന് 287 റൺസ് നേടി. മറുപടി പറഞ്ഞ രാജസ്ഥാന്റെ പോരാട്ടം 48 ഓവറിൽ 257 റൺസിൽ എല്ലാവരും പുറത്തായി.

മത്സരത്തിൽ ടോസ് നേടിയ ഹരിയാന ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. 88 റൺസെടുത്ത അങ്കിത് കുമാറിന്റെയും 70 റൺസെടുത്ത അശോക് മനേരിയയുടെയും ബാറ്റിംഗാണ് ഹരിയാനയെ മുന്നോട്ട് നയിച്ചത്. മൂന്നാം വിക്കറ്റില് ഇരുവരും ചേർന്ന് 124 റണ്സ് കൂട്ടിചേര്ത്തു. നിഷാന്ത് സിന്ധു 29, സുമിത് കുമാര് പുറത്താകാതെ 28, രാഹുല് തെവാട്ടിയ 24, രോഹിത് പ്രമോദ് ശര്മ 20 എന്നിങ്ങനെയാണ് മറ്റ് സ്കോറുകൾ. നാല് വിക്കറ്റെടുത്ത അങ്കിത് ചൗധരിയാണ് ഹരിയാനയെ തകർത്തത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. 12 റൺസിനിടെ മൂന്ന് മുൻനിര ബാറ്റർമാർ ഡഗ് ഔട്ടിലെത്തി. 80 റൺസായപ്പോൾ നാലാം വിക്കറ്റും വീണു. ഓപ്പണർ അഭിജിത് തോമറിന്റെ സെഞ്ചുറിയും ആറാമനായി ക്രീസിലെത്തിയ കുനാല് സിംഗ് റാത്തോറിന്റെ അർദ്ധ സെഞ്ചുറിയും രാജസ്ഥാനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർത്തു.

വിജയ വഴിയിൽ ബെംഗളൂരു; ശ്രീകണ്ഠീരവയിൽ ജംഷഡ്പൂരിനെ വീഴ്ത്തി

തോമർ 106 റൺസെടുത്തും റാത്തോർ 79 റൺസെടുത്തും പുറത്തായി. പിന്നാലെ വന്നവരിൽ രാഹുൽ ചഹറിന് മാത്രമാണ് പൊരുതാൻ തോന്നിയത്. ചഹർ പുറത്താകാതെ 18 റൺസെടുത്ത് നിന്നു. പക്ഷേ വിജയത്തിന് 30 റൺസ് അകലെ രാജസ്ഥാന് അവസാന വിക്കറ്റും നഷ്ടമായി. ഹരിയാനയ്ക്കായി ഹർഷൽ പട്ടേലും സുമിത് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us