ഒരു തരം രണ്ട് തരം മൂന്ന് തരം...; ഐപിഎല് താരലേലം ഇന്ന്

പത്ത് ഫ്രാഞ്ചൈസികളിലുമായി 77 ഒഴിവുകളാണുള്ളത്

dot image

ദുബായ്: ഐപിഎല് 17-ാം സീസണിന് മുന്നോടിയായുള്ള താരലേലം ഇന്ന് ദുബായില് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ലേലം ആരംഭിക്കുക. 214 ഇന്ത്യന് താരങ്ങളും 119 വിദേശതാരങ്ങളും ഉള്പ്പടെ 333 താരങ്ങളാണ് അവസരം കാത്ത് രംഗത്തുള്ളത്. എട്ട് മലയാളി താരങ്ങളാണ് ലേലത്തിനുള്ളത്. പത്ത് ഫ്രാഞ്ചൈസികളിലുമായി 77 ഒഴിവുകളാണുള്ളത്.

മിച്ചല് സ്റ്റാര്ക്ക്, രച്ചിന് രവീന്ദ്ര, ഹര്ഷല് പട്ടേല്, വനിന്ദു ഹസരങ്ക, ഷര്ദുല് താക്കൂര് എന്നിവരാണ് ലേലത്തില് വലിയ 'ഡിമാന്ഡുള്ള' താരങ്ങള്. ഓസീസ് പേസര് മിച്ചല് സ്റ്റാര്ക്കിന് വേണ്ടി ടീമുകള് 15 കോടി വരെ മുടക്കിയേക്കും. ഏകദിന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങളില് തിളങ്ങിയില്ലെങ്കിലും സെമിയിലും ഫൈനലിലും മികച്ച പ്രകടനം കാഴ്ച വെക്കാന് സ്റ്റാര്ക്കിന് കഴിഞ്ഞിരുന്നു. പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലും മികവ് പുറത്തെടുത്താന് സ്റ്റാര്ക്കിന് കഴിഞ്ഞു.

ഒരു തരം രണ്ട് തരം മൂന്ന് തരം...; ഐപിഎല് താരലേലം ഇന്ന്

ലോകകപ്പിലെ സര്പ്രൈസ് താരമായ രച്ചിന് രവീന്ദ്രയാണ് ലേലത്തില് ബംപറടിക്കാന് സാധ്യതയുള്ള മറ്റൊരു താരം. ലോകകപ്പിലെ റണ്വേട്ടക്കാരില് ഒരാളായ ന്യൂസിലന്ഡ് താരത്തിന് വേണ്ടി പത്ത് കോടി വരെ മുടക്കാന് ഫ്രാഞ്ചൈസികള് തയ്യാറായേക്കാം. ശ്രീലങ്കന് സ്പിന്നറായ വനിന്ദു ഹസരങ്കയുടെ അടിസ്ഥാനവില ഒന്നര കോടി രൂപയാണ്. ഹര്ഷല് പട്ടേലും ഷര്ദ്ദുല് താക്കൂറുമാണ് കോടികളടിക്കാന് സാധ്യതയുള്ള ഇന്ത്യന് താരങ്ങള്. ലേലത്തിന് മുന്പ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ഒഴിവാക്കിയ പേസറായ ഹര്ഷല് പട്ടേലിന് രണ്ട് കോടിയാണ് അടിസ്ഥാന വില. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയ ഇന്ത്യന് പേസ് ഓള്റൗണ്ടര് ഷര്ദ്ദുല് താക്കൂറിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വില.

എട്ട് മലയാളി താരങ്ങളാണ് ലേലത്തില് ഉള്പ്പെട്ടിരിക്കുന്നത്. ഫാസ്റ്റ് ബൗളര് സന്ദീപ് വാര്യരാണ് ഉയര്ന്ന അടിസ്ഥാന വിലയുള്ള മലയാളി താരം. 50 ലക്ഷം രൂപയാണ് സന്ദീപിന്റെ അടിസ്ഥാന വില. പേസര് ബേസില് തമ്പിയും സ്പിന്നര് എസ് മിഥുനുമാണ് സന്ദീപിന് ശേഷം ഏറ്റവും ഉയര്ന്ന തുകയുള്ള മലയാളി താരങ്ങള്. 30 ലക്ഷം രൂപയാണ് ഇരുവരുടെയും അടിസ്ഥാന വില. രോഹന് കുന്നുമ്മല്, സല്മാന് നിസാര്, പി എ അബ്ദുള് ബാസിത്ത്, വൈശാഖ് ചന്ദ്രന്, കെ എം ആസിഫ് എന്നിവരാണ് ശേഷിക്കുന്ന അഞ്ച് മലയാളി താരങ്ങള്. 20 ലക്ഷം രൂപയാണ് ഇരുവരുടെയും അടിസ്ഥാന വില.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us