ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിന്റെ താരലേലം പുരോഗമിക്കുമ്പോൾ വിലയേറിയ താരമായി പാറ്റ് കമ്മിൻസ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് കമ്മിൻസ് വിറ്റുപോയത്. 20.50 കോടി രൂപയ്ക്ക് ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോയെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ മറ്റൊരു ലോകകപ്പ് താരം ട്രാവിസ് ഹെഡിനെയും സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 6.80 കോടി രൂപ മുടക്കിയാണ് ഹെഡിനെ ഹൈദരാബാദിന്റെ ഓറഞ്ച് ആർമിയിലെത്തിച്ചത്.
PAT your backs, Hyd. We’re HEADing towards glory 🧡#HereWeGOrange pic.twitter.com/0nOwwkcyg2
— SunRisers Hyderabad (@SunRisers) December 19, 2023
ന്യുസിലാൻഡ് ലോകകപ്പ് ഹീറോകളായ ഡാരൽ മിച്ചലിനെ 14 കോടി രൂപ മുടക്കിയും രചിൻ രവീന്ദ്രയെ 1.80 കോടി രൂപ നൽകിയും ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് താരം ജെറാൾഡ് കോട്സീ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഷർദുൾ താക്കൂറിനെ നാല് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് തട്ടകത്തിലെത്തിച്ചു. വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം റോവ്മാൻ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
സംസ്ഥാന സീനിയർ പുരുഷ-വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് മാനന്തവാടിയിൽ;റിപ്പോർട്ടർ ടിവി ടൈറ്റിൽ സ്പോൺസേഴ്സ്ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അഫ്ഗാൻ താരം അസമത്തുള്ള ഒമറൈസി 50 ലക്ഷം രൂപയ്ക്ക് ഗുജറാത്തിലെത്തി. വസീന്ദു ഹസരങ്കയക്ക് 1.50 കോടി രൂപയാണ് സൺറൈസേഴ്സ് ഹൈദരാബാദ് മുടക്കിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ വാങ്ങാൻ ആളുണ്ടായില്ല. മനീഷ് പാണ്ഡെയും റില്ലി റോസോയും കരുൺ നായരും ആദ്യ ഘട്ട ലേലത്തിൽ വിറ്റുപോയില്ല.