യുവതാരങ്ങളിൽ പണം വാരിയത് സമീർ റിസ്വി; വിറ്റഴിയാതെ രോഹൻ കുന്നുമ്മൽ

കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച ഹൃത്വിക് ഷൊക്കൈനും വിറ്റഴിഞ്ഞിട്ടില്ല.

dot image

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ യുവതാരങ്ങളിൽ പണം വാരി ഉത്തർ പ്രദേശ് താരം സമീർ റിസ്വി. 8.40 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ആദ്യമായാണ് റിസ്വി ഐപിഎൽ കളിക്കാനൊരുങ്ങുന്നത്. പഞ്ചാബ് കിംഗ്സ് താരമായിരുന്ന ഷാരുഖ് ഖാനെ ഇത്തവണ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. പഞ്ചാബുമായി കടുത്ത ലേലം വിളിക്കൊടുവിൽ 7.40 കോടി രൂപ മുടക്കിയാണ് ഗുജറാത്ത് ഷാരൂഖ് ഖാനെ തട്ടകത്തിലെത്തിച്ചത്.

വിദർഭയുടെ താരം ശുവം ദൂബെ 5.80 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റഴിഞ്ഞു. രാജസ്ഥാൻ റോയൽസിലേക്കാണ് ഇന്ത്യൻ യുവതാരം എത്തുന്നത്. മലയാളി താരം രോഹൻ കുന്നുമ്മലിനെ ലേലത്തിൽ ആരും വിളിച്ചില്ല. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിച്ച ഹൃത്വിക് ഷൊക്കൈനും വിറ്റഴിഞ്ഞിട്ടില്ല. സർഫ്രാസ് ഖാനെയും മനൻ വോറയെയും ആദ്യ ഘട്ടത്തിൽ ലേലത്തിൽ ആരും വിളിച്ചെടുത്തില്ല.

'സ്റ്റാർ'ക്ക് 24.75 കോടിക്ക് കൊൽക്കത്തയിൽ; തിളങ്ങി ഓസ്ട്രേലിയൻ താരങ്ങൾ

2024ലെ ഐപിഎൽ ലേലത്തിൽ മിച്ചൽ സ്റ്റാർകാണ് വിലേയറിയ താരം. 24.75 കോടി രൂപയ്ക്ക് ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ലേലത്തിലെ രണ്ടാമത്തെ വിലയേറിയ താരം. 20.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് കമ്മിൻസിനെ സ്വന്തമാക്കിയത്.

dot image
To advertise here,contact us
dot image