പെർത്ത്: ഓസ്ട്രേലിയൻ ബിഗ് ബാഷ് ടൂർണമെന്റിൽ ഹൊബാർട്ട് ഹരികെയ്ൻസിനെ തകർത്ത് പെർത്ത് സ്കോച്ചേഴ്സ്. ഒമ്പത് വിക്കറ്റിനാണ് പെർത്ത് സ്കോച്ചേഴ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൊബാർട്ട് ഹരികെയ്ൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി പറഞ്ഞ പെർത്ത് സ്കോച്ചേഴ്സ് 16.1 ഓവറിൽ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ ഹൊബാർട്ട് ഹരികെയ്ൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മുൻനിര ബാറ്റർമാർ തകർന്നടിഞ്ഞപ്പോൾ ഹൊബാർട്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ ബൗളിംഗ് നിര വേണ്ടി വന്നു. ആറാം നമ്പറിലെത്തിയ നിഖിൽ ചൗധരി 40ഉം എട്ടാമനായെത്തിയ ക്രിസ് ജോർദാൻ 59ഉം റൺസെടുത്തു. മൈക്കൽ ഓവൻ നേടിയ 28 റൺസ് മാത്രമാണ് ബാറ്റിംഗ് ഓഡറിലെ സംഭാവന.
മൻവീർ സിംഗിനെ മുട്ടുകൊണ്ട് ഇടിച്ചിട്ട് ആകാശ് മിശ്ര, ചുവപ്പ് കാർഡ്മറുപടി ബാറ്റിംഗിൽ പെർത്തിന് കൂപ്പർ കനോലിയെ വേഗത്തിൽ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിലെ പിരിയാത്ത 157 റൺസ് കൂട്ടുകെട്ട് പെർത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. സാക്ക് ക്രൗളി 65ഉം ആരോൺ ഹർഡിലി 85ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.