സിഡ്നി: ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മെൽബൺ സ്റ്റാർസിനും പെർത്ത് സ്കോച്ചേഴ്സിനും വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സിഡ്നി സിക്സേഴ്സിനെ നാല് വിക്കറ്റിന് മെൽബൺ സ്റ്റാർസ് തോൽപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. ജെയിംസ് വിൻസ് നേടിയ 83 റൺസാണ് സിക്സേഴ്സിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഉസാമ മിറും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിംഗിൽ മെൽബൺ സ്റ്റാർസ് മൂന്ന് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ഹിൽട്ടൺ കാര്ട്ട്വൈറ്റ് പുറത്താകാതെ 47 റൺസും ബ്യൂ വെബ്സ്റ്റർ 35 റൺസുമെടുത്തു. മറ്റൊരു മത്സരത്തിൽ മെൽബൺ റെഗേഡ്സിനെ പെര്ത്ത് സ്കോര്ച്ചേഴ്സ് 13 റൺസിന് കീഴടക്കി.
തകർന്നടിഞ്ഞ് ഇന്ത്യ; അവസാന പ്രതീക്ഷ കെ എൽ രാഹുലിൽ5️⃣0️⃣ runs from 33 deliveries, well played Ingo! 💪 #MADETOUGH #BBL13 pic.twitter.com/PqEkh01eTo
— Perth Scorchers (@ScorchersBBL) December 26, 2023
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്കോച്ചേഴ്സ് 162 റൺസിൽ എല്ലാവരും പുറത്തായി. ജോഷ് ഇംഗ്ലീസിന്റെ 64 റൺസും ആരോൺ ഹാർഡിയുടെ 57 റൺസുമാണ് പെർത്തിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. മറുപടി പറഞ്ഞ റെനഗേഡ്സിന് എട്ട് വിക്കറ്റിന് 149 റൺസെടുക്കാൻ കഴിഞ്ഞു ള്ളൂ. ഷോൺ മാർഷ് 59ഉം ജോ ക്ലാർക്ക് 32 റൺസെടുത്തു.