വാങ്കഡെ: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില് ഓസീസ് വനിതകള്ക്ക് വിജയം. വാങ്കഡെയില് നടന്ന മത്സരത്തില് ആറ് വിക്കറ്റുകള്ക്കാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഇന്ത്യ ഉയര്ത്തിയ 283 റണ്സ് വിജയലക്ഷ്യം 46.3 ഓവറില് വെറും നാല് വിക്കറ്റ് നഷ്ടത്തില് ഓസ്ട്രേലിയ മറികടന്നു.
Australia win the 1st ODI by 6 wickets.#TeamIndia will aim to bounce back in the next game 🙌
— BCCI Women (@BCCIWomen) December 28, 2023
Scorecard ▶️ https://t.co/MDbv7Rm75J#INDvAUS | @IDFCFIRSTBank pic.twitter.com/BeoV1pOidJ
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 282 റണ്സ് സ്വന്തമാക്കി. മൂന്നാം ഓവറില് തന്നെ ഇന്ത്യയ്ക്ക് ഓപ്പണര് ഷെഫാലി വര്മ്മയെ നഷ്ടമായി. അഞ്ച് പന്തില് നിന്ന് വെറും ഒരു റണ്സെടുത്ത ഷെഫാലിയെ മടക്കി ഡാര്സി ബ്രൗണാണ് ഓസീസിന് കാര്യങ്ങള് എളുപ്പമാക്കി കൊടുത്തത്. ആദ്യ വിക്കറ്റ് വീഴുമ്പോള് ഇന്ത്യന് സ്കോര് വെറും 12 റണ്സ് മാത്രമായിരുന്നു. വണ്ഡൗണായി എത്തിയ റിച്ച ഘോഷിന് എട്ടാം ഓവറില് മടങ്ങേണ്ടി വന്നു. 20 പന്തില് നിന്ന് നാല് ബൗണ്ടറികളടക്കം 21 റണ്സെടുത്ത റിച്ചയെ അന്നാബെല് സതര്ലാന്ഡ് ടഹ്ലിയ മക്ഗ്രാത്തിന്റെ കൈകളിലെത്തിച്ചു. നാലാമതായി ക്രീസിലെത്തിയ ക്യാപ്റ്റന് ഹര്മന് പ്രീത് കൗറിനും (9) കാര്യമായ സംഭാവനകള് നല്കാന് കഴിയാതെ മടങ്ങേണ്ടി വന്നു.
ഒരുവശത്ത് വിക്കറ്റുകള് വീണുകൊണ്ടിരിക്കുമ്പോഴും ഓപ്പണര് യാസ്തിക ഭാട്ടിയ ക്രീസിലുറച്ചുനിന്നു. അര്ധസെഞ്ച്വറിക്ക് വെറും ഒരു റണ് അകലെ യാസ്തികയ്ക്ക് മടങ്ങേണ്ടി വന്നു. 20-ാം ഓവറിലെ അഞ്ചാം പന്തില് ഇന്ത്യന് സ്കോര് 95ലെത്തിയപ്പോണ് ജോര്ജിയ വെയര്ഹാമിന് വിക്കറ്റ് നല്കി യാസ്തിക മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ജെമീമ റോഡ്രിഗസ് ഇന്ത്യന് പോരാട്ടം ഏറ്റെടുത്തു.
സെഞ്ചുറിയനില് ദക്ഷിണാഫ്രിക്കന് പേസാക്രമണം; ഇന്ത്യയ്ക്ക് ഇന്നിങ്സ് തോല്വി27-ാം ഓവറില് ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. ദീപ്തി ശര്മ്മയ്ക്ക് വെറും 21 റണ്സെടുത്ത് മടങ്ങേണ്ടിവന്നു. 37-ാം ഓവറില് അമന്ജോത് കൗറും (20) പവലിയനിലെത്തി. തൊട്ടടുത്ത ഓവറില് സ്നേഹ് റാണയും (1) പുറത്തായതോടെ 182 റണ്സിന് ഏഴ് എന്ന നിലയിലേക്ക് ഇന്ത്യ തകര്ന്നു. പിന്നീട് ക്രീസിലൊരുമിച്ച പൂജ വസ്ത്രാകറും ജെമീമ റോഡ്രിഗസും ഇന്ത്യയുടെ രക്ഷാദൗത്യം ഏറ്റെടുത്തു.
77 പന്തില് നിന്ന് ഏഴ് ബൗണ്ടറികളടക്കം 82 റണ്സ് നേടിയ ജെമീമ റോഡ്രിഗസിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. 47-ാം ഓവറില് ഇന്ത്യന് സ്കോര് 250 ലെത്തിച്ചായിരുന്നു താരത്തിന്റെ മടക്കം. പൂജ വസ്ത്രാകര് 46 പന്തില് നിന്ന് ഏഴ് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 62 റണ്സ് നേടി പുറത്താകാതെ നിന്നു. അവസാനക്കാരിയായി ക്രീസിലെത്തിയ രേണുക സിങ് അഞ്ച് റണ്സെടുത്ത് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആഷ്ലി ഗാര്ഡ്നര്, ജോര്ജിയ വെയര്ഹാം എന്നിവര് രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.
മുന് ഇന്ത്യന് ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആര് കോണ്ഗ്രസില് ചേര്ന്നുആതിഥേയര് ഉയര്ത്തിയ 283 റണ്സെന്ന ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഓസീസ് വനിതകള് നിശ്ചിത ഓവറിന് 21 പന്തുകള് മാത്രം ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങി അക്കൗണ്ട് തുറക്കും മുന്പ് ഓപ്പണര് അലിസ ഹീലിയെ ഓസ്ട്രേലിയയെ നഷ്ടമായി. രേണുക സിങ്ങിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് ഓസീസിന്റെ ആദ്യ വിക്കറ്റ് തെറിച്ചത്. സ്നേഹ് റാണയ്ക്കായിരുന്നു വിക്കറ്റ്.
എന്നാല് പിന്നീട് ക്രീസിലെത്തിയ എല്ലാവരും തകര്ത്തടിച്ചതോടെ ഓസീസ് സ്കോര് അതിവേഗം ചലിച്ചു. ഫീബ് ലിച്ച്ഫീല്ഡ് (78), എല്ലിസെ പെരി (75), ബെത്ത് മൂണി (42), ടഹ്ലിയ മക്ഗ്രാത്ത് (68*), ആഷ്ലി ഗാര്ഡ്നര് (7*) എന്നിങ്ങനെയാണ് ഓസീസ് വനിതകളുടെ പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങ്, പൂജ വസ്ത്രാകര്, സ്നേഹ് റാണ, ദീപ്തി ശര്മ എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.