കേപ്ടൗണ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ദിവസങ്ങള് മാത്രം ശേഷിക്കേ ഇന്ത്യന് ക്യാംപില് ആശങ്ക. പരിശീലനത്തിനിടെ ഓള്റൗണ്ടര് ശര്ദുല് താക്കൂറിന് പരിക്കേറ്റു. ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ പന്ത് തോളിലിടിച്ചാണ് താരത്തിന് പരിക്കേറ്റത്.
സെഞ്ചുറിയനിലെ സൂപ്പര്സ്പോര്ട് പാര്ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില് നടന്ന ബാറ്റിങ് പരിശീലനത്തിനിടെയായിരുന്നു സംഭവം. ത്രോഡൗണുകള് നേരിടുന്നതിനിടെ പന്ത് അപ്രതീക്ഷിതമായി ബൗണ്സ് ചെയ്ത് ശര്ദുലിന്റെ ഇടത് തോളില് കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞെങ്കിലും താരം ബാറ്റിങ് തുടര്ന്നു. അതിനിടെ ഫിസിയോ എത്തി അദ്ദേഹത്തെ പരിശോധിച്ചു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; ബവുമയ്ക്ക് പുറമെ ജെറാള്ഡ് കോട്സിയും പുറത്ത്ശര്ദ്ദുലിനെ സ്കാനിങ്ങിന് വിധേയനാക്കി വിശദമായ പരിശോധനകള് നടത്തും. ജനുവരി മൂന്നിന് കേപ് ടൗണില് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നേ ശര്ദുല് ആരോഗ്യം വീണ്ടെടുത്ത് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില് ഇന്നിങ്സിനും 32 റണ്സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയം വഴങ്ങിയത്. പരമ്പര കൈവിടാതിരിക്കാന് ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില് വിജയം അനിവാര്യമാണ്.
സെഞ്ചുറിയനില് ദക്ഷിണാഫ്രിക്കന് പേസാക്രമണം; ഇന്ത്യയ്ക്ക് ഇന്നിങ്സ് തോല്വിനേരത്തെ ദക്ഷിണാഫ്രിക്കന് ക്യാപ്റ്റന് തെംബ ബവുമയും പേസര് ജെറാള്ഡ് കോട്സിയും പരിക്കേറ്റ് പുറത്തായിരുന്നു. ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം പരിക്കേറ്റ ബവുമയുടെ അഭാവത്തില് ഓപ്പണര് ഡീന് എല്ഗറാണ് രണ്ടാം ടെസ്റ്റില് പ്രോട്ടീസിനെ നയിക്കുക. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ് 36കാരനായ എല്ഗര്. ഇതിനിടെയാണ് ടീമിനെ നയിക്കുകയെന്ന അപൂര്വ നിയോഗം താരത്തെ തേടിയെത്തിയത്.