കേപ്ടൗണ് ടെസ്റ്റ്; ശര്ദ്ദുലിനെ ഒഴിവാക്കണം, പകരം ആ താരത്തെ നിലനിര്ത്തണമെന്ന് മുന് താരം

ജനുവരി മൂന്നിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്

dot image

ന്യൂഡല്ഹി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില് ഫാസ്റ്റ് ബൗളര് ശര്ദ്ദുല് താക്കൂറിനെ ഒഴിവാക്കണമെന്ന് മുന് ഇന്ത്യന് താരം കൃഷ്ണമാചാരി ശ്രീകാന്ത്. പകരം സ്പിന്നര് രവിചന്ദ്രന് അശ്വിനെ നിലനിര്ത്തണമെന്നുമാണ് അദ്ദേഹത്തിന്റെ നിര്ദേശം. ആദ്യ ടെസ്റ്റില് കനത്ത തോല്വി ഏറ്റുവാങ്ങിയതിനെ തുടര്ന്നാണ് ശ്രീകാന്തിന്റെ നിര്ദേശം.

സെഞ്ചുറിയനില് ദക്ഷിണാഫ്രിക്കന് പേസാക്രമണം; ഇന്ത്യയ്ക്ക് ഇന്നിങ്സ് തോല്വി

'ശര്ദ്ദുൽ താക്കൂറിനേക്കാള് മികച്ചത് അശ്വിനാണ് എന്ന് ഞാന് വിശ്വസിക്കുന്നു. ശര്ദ്ദുലിന് പകരം ഞാന് അശ്വിനെ കളിപ്പിക്കും. അഞ്ച് വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും കുറഞ്ഞത് രണ്ട് വിക്കറ്റെങ്കിലും വീഴ്ത്താന് അദ്ദേഹത്തിന് സാധിക്കും', ശ്രീകാന്ത് പറഞ്ഞു. ജഡേജയുമായി ഒത്തുചേര്ന്ന് നന്നായി ബൗള് ചെയ്യാന് അശ്വിന് സാധിക്കും. രണ്ടുപേരും ഒരുമിച്ചാല് നാല് മുതല് അഞ്ച് വിക്കറ്റുകള് വരെ എടുക്കാനും കഴിയുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്ത്തു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; ബവുമയ്ക്ക് പുറമെ ജെറാള്ഡ് കോട്സിയും പുറത്ത്

ഇതിനിടെ ശര്ദ്ദുല് താക്കൂറിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ പന്ത് തോളിലിടിച്ചാണ് താരത്തിന് പരിക്കേറ്റത്.

ഇന്ത്യന് ക്യാംപിലും ആശങ്ക; ഓള്റൗണ്ടറിന് പരിക്ക്, രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും?

ജനുവരി മൂന്നിന് കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. സെഞ്ചുറിയനില് നടന്ന ആദ്യ ടെസ്റ്റില് ഇന്നിങ്സിനും 32 റണ്സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയം വഴങ്ങിയത്. പരമ്പര കൈവിടാതിരിക്കാന് ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില് വിജയം അനിവാര്യമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us