മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് മുൻ നായകൻ ആരോൺ ഫിഞ്ച് ബിഗ് ബാഷ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു. ഈ സീസൺ അവസാനിക്കുന്നതോടൊപ്പം മെല്ബണ് റെനഗേഡ്സിനൊപ്പമുള്ള ഫിഞ്ചിന്റെ യാത്രയും അവസാനിക്കും. ഇന്ന് നടന്ന ഹോബാര്ട്ട് ഹാരികെയ്ന്സിനെതിരായ മത്സരത്തിന് ശേഷമാണ് ആരോൺ ഫിഞ്ച് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഒമ്പത് സീസണുകളിൽ മെല്ബണ് റെനഗേഡ്സിനായി കളിച്ച താരമാണ് ഫിഞ്ച്. എട്ടാം സീസണിൽ റെനഗേഡ്സ് ബിഗ് ബാഷ് ചാമ്പ്യന്മാരായത് ഫിഞ്ചിന് കീഴിലാണ്. റെനഗേഡ്സിനായി കൂടുതൽ റൺസും ബിഗ് ബാഷ് ചരിത്രത്തിൽ ഉയർന്ന രണ്ടാമത്തെ റൺസ് നേടിയ താരവുമാണ് ഫിഞ്ച്. 3311 റൺസാണ് ബിഗ് ബാഷിൽ ഉടനീളം ഓസ്ട്രേലിൻ മുൻ താരം സ്കോർ ചെയ്തത്. 2021ലെ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് കിരീടം നേടിനൽകിയതും ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലാണ്.
മധ്യനിരയുടെ എഞ്ചിൻ; ജർമ്മൻ ഫുട്ബോൾ താരം ടോണി ക്രൂസിന് പിറന്നാൾകേപ്ടൗണിലേത് ബോൾ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ്അതിനിടെ ഇന്ന് നടന്ന മത്സരത്തിൽ മെല്ബണ് റെനഗേഡ്സിനെ ഹോബാര്ട്ട് ഹാരികെയ്ന്സ് ആറ് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് ആറ് വിക്കറ്റിന് 147 റൺസെടുത്തു. 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഹാരികെയ്ൻസ് ലക്ഷ്യത്തിലെത്തി.