മെൽബൺ: പരിശീലനത്തിനിടെ പന്ത് തലയിൽകൊണ്ട് പരിക്കേറ്റ ഓസ്ട്രേലിയൻ ബിഗ് ബാഷ് താരം സാം ഹാർപ്പർ ആശുപത്രിയിൽ. മെൽബൺ സ്റ്റാർസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് സാം ഹാർപ്പർ. താരത്തിന്റെ ആരോഗ്യ വിവരങ്ങൾ പിന്നീട് പുറത്ത് വിടാമെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.
മൂന്ന് ദിവസത്തിന് ശേഷം മാത്രമെ താരത്തിന്റെ ആരോഗ്യ വിവരങ്ങൾ അറിയാൻ കഴിയുവെന്നാണ് റിപ്പോർട്ടുകൾ. ഹാർപ്പറിന് പരിക്കേറ്റതിനെ തുടർന്ന് പരിശീലനം ഉപേക്ഷിച്ചു. നാളെയാണ് മെൽബൺ സ്റ്റാർസിന്റെ അടുത്ത ബിഗ് ബാഷ് മത്സരം. സിഡ്നി സിക്സേഴ്സാണ് എതിരാളികൾ.
രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽബിഗ് ബാഷിൽ ഇന്ന് നടന്ന മത്സരത്തിൽ പെർത്ത് സ്കോച്ചേഴ്സിനെ അഡ്ലൈഡ് സ്ട്രൈക്കേഴ്സ് ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്കോച്ചേഴ്സ് ഏഴ് വിക്കറ്റിന് 153 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വെറും 16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ അഡ്ലൈഡ് ലക്ഷ്യം മറികടന്നു.