പാകിസ്താനെതിരായ പരമ്പര തൂത്തുവാരി ഓസീസ്; വാര്ണറിന് സന്തോഷത്തോടെ പടിയിറക്കം

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓസീസ് വിജയം സ്വന്തമാക്കി

dot image

സിഡ്നി: പാകിസ്താനെതിരായ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന സൂപ്പര് താരം ഡേവിഡ് വാര്ണറുടെ തകര്പ്പന് ഇന്നിങ്സിന്റെ കരുത്തില് മൂന്നാം ടെസ്റ്റിലും വിജയം സ്വന്തമാക്കിയാണ് ലോകകപ്പ് ജേതാക്കള് പരമ്പര സ്വന്തമാക്കിയത്. അര്ധസെഞ്ച്വറിയോടെ ഡേവിഡ് വാര്ണര് വിരമിക്കുകയും ചെയ്തു.

മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം 68ന് ഏഴ് എന്ന നിലയിൽ കളി ആരംഭിച്ച പാകിസ്താൻ 115 റൺസിന് ഓൾഔട്ടായി. ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാലും നഥാൻ ലിയോൺ മൂന്നും വീതം വിക്കറ്റുകൾ വീഴ്ത്തി.

കോഹ്ലി, രോഹിത്, ഹര്മന്പ്രീത്...; ആ നേട്ടത്തിലെത്തിച്ചേരുന്ന നാലാമത്തെ ഇന്ത്യന് താരമായി മന്ദാന

ഓസ്ട്രേലിയ 130 റൺസെന്ന വിജയലക്ഷ്യം 25 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികന്നു. ഓപ്പണര് ഖവാജ റണ്സ് ഒന്നും എടുക്കാതെ പുറത്തായി. എന്നാൽ 57 റൺസെടുത്ത വാർണറെ സാജിദ് ഖാൻ വിക്കറ്റിന് മുന്നിൽ കുരുക്കി. ലബുഷെയ്ന് 62 റണ്സുമായും സ്മിത്ത് നാലുറണ്സുമായി പുറത്താകാതെ നിന്നു.

ഏഴ് വിക്കറ്റ് നഷ്ടമായ പാകിസ്താന്റെ അവശേഷിക്കുന്ന വിക്കറ്റുകള് വേഗത്തില് വീഴ്ത്തിയതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 130 റണ്സ് മാത്രമായി. മത്സരം അവസാനിക്കാന് രണ്ടുദിവസം ബാക്കി നില്ക്കെ, പാകിസ്ഥാനെതിരായ അവസാന ടെസ്റ്റില് ഓസീസ് അനായാസ വിജയം സ്വന്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us