ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സ്പിൻ ട്രാക്ക് നിർമ്മിച്ചാൽ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ജോണി ബെയർസ്റ്റോ. ഈ മാസം ഒടുവിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക. 2020ൽ ഇന്ത്യൻ പര്യടനം നടത്തിയപ്പോൾ 3-1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ പിടിച്ചുനിൽക്കാൻ ഇംഗ്ലീഷ് ബാറ്റർമാർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ജോൺ ബെയർസ്റ്റോയുടെ പ്രതികരണം.
ഇന്ത്യയ്ക്ക് ഏതു തരത്തിലുള്ള പിച്ചുകൾ വേണമെങ്കിലും നിർമ്മിക്കാം. എന്നാൽ അത് സ്പിൻ ട്രാക്ക് ആയാൽ ഇന്ത്യയുടെ മികച്ച പേസ് നിരയ്ക്ക് തിരിച്ചടിയാകും. ഇന്ത്യ എത്രത്തോളം ശക്തമായ ടീമാണെന്ന് ഇംഗ്ലണ്ടിന് അറിയാം. 2020ൽ ചെന്നൈയിൽ ഇന്ത്യയ്ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചു. ജോ റൂട്ട് ഇരട്ട സെഞ്ച്വറി നേടി. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് വേഗത്തിലാണ്. ഈ പരമ്പരയിൽ അക്സർ, അശ്വൻ, ജഡേജ, കുൽദീപ് ഇവരിൽ ആര് നന്നായി കളിക്കുമെന്ന് പറയാൻ കഴിയില്ലെന്നും ബെയർസ്റ്റോ പ്രതികരിച്ചു.
രഞ്ജി ട്രോഫിയിൽ കേരളം പൊരുതുന്നു; ശ്രേയസ് ഗോപാലിലും ജലജ് സക്സേനയിലും പ്രതീക്ഷഇന്ത്യൻ പരമ്പരയ്ക്കായി ഇംഗ്ലണ്ട് കാത്തിരിക്കുകയാണ്. എന്നാൽ ടീം പ്രഖ്യാപനത്തിന് മുമ്പ് പിച്ചിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയുടെ 20 വിക്കറ്റുകൾ വീഴ്ത്തേണ്ടത് സ്പിന്നർമാരുടെ മാത്രം ചുമതലയല്ല. പേസർമാർക്കൊപ്പം ഫീൽഡിലുള്ള ബാറ്റർമാർക്കും അതിൽ വലിയ പങ്കുണ്ടെന്നും ബെയർസ്റ്റോ വ്യക്തമാക്കി.