മെൽബൺ: ഓസ്ട്രേലിയൻ ബിഗ് ബാഷിൽ മെൽബൺ സ്റ്റാർസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് സിഡ്നി സിക്സേഴ്സ്. ആദ്യം ബാറ്റ് ചെയ്ത മെൽബൺ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 18.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ സിഡ്നി ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ സിഡ്നി ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. താരങ്ങൾ മോശമല്ലാതെ റൺസെടുത്തിട്ടും സ്കോറിംഗിന് വേഗതയില്ലാത്തത് മെൽബണിന് തിരിച്ചടിയായി. ഡാനിയേൽ ലോറൻസ് 36, മാർകസ് സ്റ്റോണിസ് പുറത്താകാതെ 34, ഗ്ലെൻ മാക്സ്വെല് 31 എന്നിങ്ങനെ സ്കോർ ചെയ്തു.
വാറിന് മുമ്പ് എവിആർഎസ്; സാധ്യതകൾ തേടി ഇന്ത്യൻ ഫുട്ബോൾജെയിംസ് വിൻസിന്റെ 79 ആയിരുന്നു സിഡ്നിയുടെ മറുപടി. ഡാനിയേൽ ഹ്യൂജസ് 41ഉം റൺസെടുത്തു. ഇരുവരും രണ്ടാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്തു. വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് എത്താനും സിഡ്നിക്ക് കഴിഞ്ഞു.