കാബൂള്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന് ടീം പ്രഖ്യാപിച്ചു. 19 അംഗ ടീമിനെ ഇബ്രാഹിം സദ്രാന് നയിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 11ന് ആരംഭിക്കും. 14, 17 തീയതികളിലാണ് മറ്റു മത്സരങ്ങള്. പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും.
അഫ്ഗാന് സ്റ്റാര് സ്പിന്നര് റാഷിദ് ഖാനും ഇന്ത്യയ്ക്കെതിരായ ടീമില് ഇടംപിടിച്ചിട്ടുണ്ട്. എന്നാല് അദ്ദേഹം കളിക്കുമോയെന്ന കാര്യത്തില് വ്യക്തത വന്നിട്ടില്ല. പരിക്കിനെ തുടര്ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം റാഷിദ് ഖാന് ഫിറ്റ്നസ് പൂര്ണമായും കൈവരിച്ചിട്ടില്ലെന്നാണ് സൂചന. താരത്തിന് ഇന്ത്യക്കെതിരെ ഇറങ്ങാനായില്ലെങ്കില് അഫ്ഗാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാവും.
കോഹ്ലി, രോഹിത്, ഹര്മന്പ്രീത്...; ആ നേട്ടത്തിലെത്തിച്ചേരുന്ന നാലാമത്തെ ഇന്ത്യന് താരമായി മന്ദാനയുഎഇക്കെതിരായ ടി20 പരമ്പര 2-1ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാന് ഇറങ്ങുക. ഇബ്രാഹിം സദ്രാന് തന്നെയായിരുന്നു യുഎഇക്കെതിരെയും ടീമിനെ നയിച്ചത്. യുഎഇ പര്യടനത്തില് നിന്ന് വിശ്രമം അനുവദിച്ചിരുന്ന സ്റ്റാര് സ്പിന്നര് മുജീബുര് റഹ്മാനെ അഫ്ഗാന് ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. യുഎഇക്കെതിരെ റിസര്വ് ടീമില് അംഗമായിരുന്ന ഇക്രം അലിഖില് ഇന്ത്യയ്ക്കെതിരായ പ്രധാന ടീമില് ഇടംപിടിച്ചു.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ; ഉദ്ഘാടന മത്സരം ജൂൺ ഒന്നിന്അഫ്ഗാന് ടീം: ഇബ്രാഹിം സദ്രാന് (ക്യാപ്റ്റന്), റഹ്മാനുള്ള ഗുര്ബാസ്, ഇക്രം അലിഖില്, ഹസ്രത്തുള്ള സസായ്, റഹ്മത്ത് ഷാ, നജീബുല്ല സദ്രാന്, മുഹമ്മദ് നബി, കരീം ജനത്ത്, അസ്മത്തുള്ള ഒമര്സായി, ഷറഫുദ്ദീന് അഷ്റഫ്, മുജീബുർ റഹ്മാന്, ഫസല് ഹഖ് ഫാറൂഖി, ഫരീദ് അഹമദ്, നവീന് ഉള് ഹഖ്, നൂര് അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്ബാദിന് നായിബ്, റാഷിദ് ഖാന്.