കൊച്ചി: ശ്രീലങ്കൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിലെ മുരളീധരന്റെ 800 വിക്കറ്റെന്ന റെക്കോർഡ് ആരാലും തകർക്കാൻ സാധിച്ചിട്ടില്ല. ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോഴാണ് ആരാധകർക്ക് മുരളിയെ ഓർമ്മ വരുന്നത്. എങ്കിലും മുരളീധരനെ പോലുള്ള ബൗളർമാരെ ഭയമില്ലാതെ നേരിട്ട ബാറ്ററാണ് വിരേന്ദർ സേവാഗ്. ഇതിന്റെ പിന്നിലെ കാരണം ഇപ്പോൾ മുത്തയ്യ മുരളീധരൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം യുവതാരങ്ങൾക്ക് ഒരു ഉപദേശവും നൽകുന്നു- 'സേവാഗിനെപ്പോലെ ക്രിക്കറ്റ് ആസ്വദിക്കുക'.
താനടക്കമുള്ള ബൗളർമാരെ ഭയമില്ലാതെ സേവാഗ് നേരിടുന്നതിന്റെ കാരണം പലതവണ ആലോചിച്ചിട്ടുണ്ട്. ഒരിക്കൽ താൻ അത് സേവാഗിനോട് തന്നെ ചോദിച്ചു. സൂര്യൻ നാളെയും ഉദിക്കും. ഒരു മത്സരംകൊണ്ട് ക്രിക്കറ്റ് അവസാനിക്കുകയില്ല. മറ്റൊരു മത്സരത്തിൽ എല്ലാം വ്യത്യാസപ്പെട്ടിരിക്കും. താൻ ക്രിക്കറ്റ് ആസ്വദിക്കുന്നതായും സേവാഗ് തന്നോട് പറഞ്ഞെന്നും മുരളീധരൻ വെളിപ്പെടുത്തി.
നിഖിൽ ചൗധരി; ലോക്ഡൗണിൽ കുടുങ്ങിയിടത്ത് നിന്ന് ഉദിച്ചുയർന്ന താരംഇപ്പോൾ പലതാരങ്ങളും സമർദ്ദം അനുഭവിക്കുന്നതായി പറയുന്നു. എന്നാൽ എന്താണ് സമർദ്ദത്തിന്റെ അർത്ഥമെന്ന് തനിക്കറിയില്ലായിരുന്നു. കഴിവിന്റെ പരമാവധി ശ്രമിക്കൂ. ക്രിക്കറ്റ് ആസ്വദിക്കുക. വിജയപരാജയങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. അനാവശ്യ ചിന്തകൾ സന്തോഷം നശിപ്പിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.