ബിഗ് ബാഷ് ക്രിക്കറ്റ്; ഹരികെയ്ൻസിനെ തകർത്ത് സ്ട്രൈക്കേഴ്സ്

ഓപ്പണർ ബെൻ മക്ഡെർമോട്ട് പുറത്താകാതെ നേടിയ 95 റൺസാണ് ഹരികെയ്ൻസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

dot image

അഡ്ലൈഡ്: ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ ഹൊബാർട്ട് ഹരികെയ്ൻസിനെ തോൽപ്പിച്ച് അഡ്ലൈഡ് സ്ട്രൈക്കേഴ്സ്. അഞ്ച് വിക്കറ്റിനാണ് സ്ട്രൈക്കേഴ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹരികെയ്ൻസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.2 ഓവറിലാണ് സ്ട്രൈക്കേഴ്സ് ലക്ഷ്യം മറികടന്നത്.

മത്സരത്തിൽ ടോസ് നേടിയ അഡ്ലൈഡ് ബൗളിംഗ് തിരഞ്ഞെടുത്തു. ഓപ്പണർ ബെൻ മക്ഡെർമോട്ട് പുറത്താകാതെ നേടിയ 95 റൺസാണ് ഹരികെയ്ൻസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. എന്നാൽ മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയത് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 66 റൺസിൽ ഹരികെയ്ൻസിന്റെ ആറ് വിക്കറ്റ് വീണിരുന്നു. പിന്നീട് ക്രിസ് ജോർദാൻ എത്തിയ ശേഷമാണ് മികച്ചൊരു കൂട്ടുകെട്ട് പിറന്നത്. വിലയേറിയ 30 റൺസ് ക്രിസ് ജോർദാന്റെ വകയായിരുന്നു.

ക്രിക്കറ്റിൽ പന്ത് ചുരണ്ടൽ സ്വഭാവികം; വെളിപ്പെടുത്തലുമായി പ്രവീൺ കുമാർ

മറുപടി പറഞ്ഞ സ്ട്രൈക്കേഴ്സിനായി ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തു. മാത്യൂ ഷോർട്ട് 45, ക്രിസ് ലിൻ 37, അലക്സ് ക്യാരി 36 എന്നിങ്ങനെ സ്കോർ ചെയ്തു. ഹരികെയ്ൻസിനായി ബൗളിംഗിലും തിളങ്ങിയ ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us