ക്രിക്കറ്റിൽ പന്ത് ചുരണ്ടൽ സ്വഭാവികം; വെളിപ്പെടുത്തലുമായി പ്രവീൺ കുമാർ

തന്റെ കരിയർ നശിപ്പിക്കുമെന്ന് ലളിത് മോഡി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പ്രവീൺ കുമാർ

dot image

ലക്നൗ: ക്രിക്കറ്റിൽ പന്തിൽ കൃത്രിമത്വം കാണിക്കുന്നത് സ്വഭാവികമെന്ന് ഇന്ത്യൻ മുൻ പേസർ പ്രവീൺ കുമാർ. റിവേഴ്സ് സിംഗിനായി പാകിസ്താൻ താരങ്ങളാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. നേരത്തെ ഇത് വ്യാപകമായിരുന്നതായി താൻ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ എല്ലായിടത്തും ക്യാമറയുണ്ട്. എങ്കിലും പന്തിൽ കൃത്രിമത്വം നടത്താൻ കഴിയും. പലതാരങ്ങളും അത് വിദഗ്ധമായി ചെയ്യുന്നുണ്ടെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.

തന്റെ കരിയർ നശിപ്പിക്കുമെന്ന് ലളിത് മോഡി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പ്രവീൺ കുമാർ വെളിപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിന് മുമ്പായാണ് സംഭവം. ഐപിഎല്ലിന്റെ ആദ്യ സീസണിൽ താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നില്ല. മീററ്റിലെ തന്റെ വീടിന് അടുത്ത് നിൽക്കാൻ ഡൽഹി ഡെയർഡെവിൾസിൽ ചേരാനാണ് താൻ ആഗ്രഹിച്ചത്. ഇക്കാര്യം ഐപിഎൽ കമ്മീഷണറായ ലളിത് മോദിയെ അറിയിച്ചപ്പോൾ തന്റെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രവീൺ കുമാർ വെളിപ്പെടുത്തി.

ഹൈരാബാദിന് ദുരിതം തുടരുന്നു; സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി

തനിക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു. ബെംഗളൂരുവിലെ ഭഷണവും തനിക്ക് ഇഷ്ടമല്ലായിരുന്നു. ഒരു വ്യക്തി തന്നെക്കൊണ്ട് ഒരു പേപ്പറിൽ ഒപ്പ് വെപ്പിച്ചു. അത് ഐപിഎൽ കോൺട്രാക്ട് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു. ബെംഗളൂരുവിന് വേണ്ടിയല്ല ഡൽഹിക്ക് വേണ്ടി കളിക്കാനാണ് ആഗ്രഹമെന്ന് താൻ അവരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ലളിത് മോദി ഭീഷണിപ്പെടുത്തിയതെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image