ബ്രിസ്ബെയ്ൻ: ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റിന് ജയം. 23 റൺസിന് പെർത്ത് സ്കോച്ചേഴ്സിനെയാണ് ബ്രിസ്ബെയ്ൻ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയ്ൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി പറഞ്ഞ പെർത്തിന് ഒമ്പത് വിക്കറ്റിന് 168 റൺസിൽ എത്താനേ സാധിച്ചുള്ളു.
മത്സരത്തിൽ ടോസ് നേടിയ ബ്രിസ്ബെയ്ൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടാമനായി ഇറങ്ങി പുറത്താകാതെ 64 റൺസെടുത്ത മൈക്കൽ നെസറിന്റെ പ്രകടനമാണ് ബ്രിസ്ബെയ്നെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മാർനസ് ലബുഷെൻ 45ഉം സാം ബില്ലിംഗ്സും 37 റൺസുമെടുത്തു.
ധോണിയ്ക്കൊപ്പമെത്താൻ രോഹിത്; അഫ്ഗാൻ പരമ്പര തൂത്തുവാരണംവിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പെർത്ത് നിരയിൽ 51 റൺസെടുത്ത ലാറി ഇവാന്സ് മാത്രമാണ് പിടിച്ചുനിന്നത്. ജോഷ് ഇംഗ്ലീസിന്റെ 28 ആണ് രണ്ടാമത്തെ ഉയർന്ന സ്കോർ. ഒമ്പതാം മത്സരം കളിച്ച ബ്രിസ്ബെയ്ന്റെ ഏഴാം ജയമാണിത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനവും ബ്രിസ്ബെയ്നാണ്.