ഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് തോൽവിയായിരുന്നു ഫലം. അതിലേറെ നിരാശപ്പെടുത്തുന്നതാണ് ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറിന്റെ മോശം ഫോം. ഓസ്ട്രേലിയയ്ക്കെതിരെ ട്വന്റി 20, ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച ഹർമ്മൻപ്രീത് ഒരു മത്സരത്തിൽ പോലും രണ്ടക്കം കണ്ടില്ല.
അഞ്ച് ഇന്നിംഗ്സുകളിലായി 26 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്കോർ ചെയ്തത്. പലപ്പോഴും മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും ഹർമ്മൻപ്രീതിന്റെ മോശം ഫോമാണ് ഇന്ത്യയ്ക്ക് മോശം സ്കോറിലേക്ക് ഒതുങ്ങേണ്ടി വരുന്നതിന് കാരണം. സെപ്റ്റംബറിൽ വനിതാ ട്വന്റി 20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഹർമ്മൻപ്രീതിന്റെ മോശം ഫോം ഇന്ത്യയ്ക്ക് ആശങ്കയാണ്.
ക്രിക്കറ്റിന്റെ വൻമതിലിന് 51 വയസ്; രാഹുൽ ദ്രാവിഡിന് പിറന്നാൾഇന്ത്യൻ പരിശീലകൻ അമോൽ മസുംദാര് ഹർമ്മൻപ്രീതിനെ പിന്തുണച്ചു. മോശം പ്രകടനം എല്ലാ താരങ്ങളുടെയും കരിയറിൽ ഉണ്ടാകുന്നണ്. ഉടൻ തന്നെ ഹർമ്മൻപ്രീത് ഫോം വീണ്ടെടുക്കുമെന്നും മസുംദാർ വ്യക്തമാക്കി. എന്നാൽ ഹർമ്മൻപ്രീത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വനിതാ പ്രീമിയർ ലീഗിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.