സന്ദീപ് ലാമിച്ചനെയ്ക്ക് വിലക്ക്; ആഭ്യന്തര-രാജ്യന്തര ക്രിക്കറ്റിൽ ഇനി കളിക്കാൻ കഴിയില്ല

വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകാനാണ് സന്ദീപിന്റെ തീരുമാനം.

dot image

കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സന്ദീപ് ലാമിച്ചനെയെ സസ്പെൻഡ് ചെയ്ത് നേപ്പാൾ ക്രിക്കറ്റ് ടീം. ആഭ്യന്തര-രാജ്യന്തര ക്രിക്കറ്റിൽ ഇനി സന്ദീപിന് കളിക്കാൻ കഴിയില്ല. ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സന്ദീപിന് എട്ട് വർഷം തടവ് ശിക്ഷ ലഭിച്ചത്.

കാഠ്മണ്ഡു ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കൂടാതെ രണ്ട് ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകാനാണ് സന്ദീപിന്റെ തീരുമാനം.

ക്രിക്കറ്റിന്റെ വൻമതിലിന് 51 വയസ്; രാഹുൽ ദ്രാവിഡിന് പിറന്നാൾ

2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽവെച്ച് 23കാരനായ സന്ദീപ് പീഡിപ്പിച്ചെന്ന് പെൺകുട്ടി പരാതി നൽകി. ഡിസംബർ 29ന് സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us