ക്രിക്കറ്റ് കളിക്കാൻ വന്നതാണ്; സിഡ്നിയിൽ ഹെലികോപ്ടറിൽ പറന്നിറങ്ങി ഡേവിഡ് വാർണർ

ഓസ്ട്രേലിയൻ താരം വാർണർ കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റ്, ഏകദിന കരിയറിന് വിരാമമിട്ടത്.

dot image

സിഡ്നി: സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിനുവേണ്ടി കളിക്കാനാണ് താരം ഗ്രൗണ്ടിൽ പറന്നിറങ്ങിയത്. സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് വാർണർ സിഡ്നിയിലേക്ക് വന്നത്.

താൻ കളിക്കുന്നത് സിഡ്നി തണ്ടേഴ്സിനായി മാത്രമല്ല മറിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റിനുവേണ്ടി കൂടിയാണെന്ന് വാർണർ പറഞ്ഞു. അടുത്ത മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യം. സാധ്യമായതെല്ലാം തണ്ടേഴ്സിനായി താൻ ചെയ്തിട്ടുണ്ടെന്നും വാർണർ വ്യക്തമാക്കി.

ഓസ്ട്രേലിയൻ താരം വാർണർ കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റ്, ഏകദിന കരിയറിന് വിരാമമിട്ടത്. എങ്കിലും ട്വന്റി 20യിൽ ഓസ്ട്രേലിയൻ ടീമിനായും ലോകത്തെ വിവിധ ലീഗുകളിലും വാർണർ കളിക്കും. സിഡ്നി തണ്ടറുമായുള്ള കരാറിന്റെ ഭാഗമായാണ് വാർണർ ബിഗ് ബാഷ് കളിക്കാനൊരുങ്ങുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us