ഫിനിഷിങ്ങില് ധോണിയില് നിന്ന് പഠിച്ച കാര്യങ്ങള് നടപ്പാക്കാന് ശ്രമിച്ചു: ശിവം ദുബെ

അര്ധസെഞ്ച്വറിയുമായി തിളങ്ങിയ ശിവം ദുബെയായിരുന്നു അഫ്ഗാനെതിരായ ആദ്യ ടി20യിലെ ഇന്ത്യയുടെ വിജയശില്പ്പി

dot image

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യ ആറ് വിക്കറ്റുകളുടെ തകര്പ്പന് വിജയം സ്വന്തമാക്കിയിരുന്നു. അഫ്ഗാന് ഉയര്ത്തിയ 159 റണ്സ് വിജയലക്ഷ്യം 17.3 ഓവറില് വെറും നാല് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ മറികടക്കുകയായിരുന്നു. അര്ധസെഞ്ച്വറിയുമായി തിളങ്ങിയ ശിവം ദുബെയായിരുന്നു ഇന്ത്യയുടെ വിജയശില്പ്പി. 40 പന്തില് നിന്ന് പുറത്താവാതെ 60 റണ്സെടുക്കുകയും ബൗളിങ്ങില് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശിവമാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

ഇപ്പോളിതാ അഫ്ഗാനെതിരായ മത്സരത്തില് തന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവം ദുബെ. ഫിനിഷിങ്ങിലെ മികവിന് മുന് ഇന്ത്യന് ക്യാപ്റ്റനും ഐപിഎല്ലില് ചെന്നൈ സൂപ്പര് കിങ്സിലെ തന്റെ സഹതാരവുമായ മഹേന്ദ്രസിങ് ധോണിയോടാണ് കടപ്പെട്ടിരിക്കുന്നതെന്നാണ് ശിവം പറയുന്നത്. മികച്ച ഫിനിഷറാവാന് ധോണിയാണ് തന്നെ പഠിപ്പിച്ചതെന്നും താരം വ്യക്തമാക്കി.

അനായാസം ഇന്ത്യ; അഫ്ഗാനെ ആറ് വിക്കറ്റിന് തകര്ത്തു

'നല്ല അവസരം ലഭിച്ചതില് എനിക്ക് സന്തോഷം തോന്നി. ഒരവസരവും പാഴാക്കാന് ഞാന് തയ്യാറായിരുന്നില്ല. ബാറ്റിങ്ങിനിറങ്ങിയപ്പോള് മത്സരം പൂര്ത്തിയാക്കാനാണ് ഞാന് ശ്രമിച്ചത്. ഫിനിഷിങ് ഗെയിമിനെകുറിച്ച് എംഎസ് ധോണിയില് നിന്ന് പഠിച്ചത് നടപ്പാക്കാന് ഞാന് ശ്രമിച്ചു', ശിവം പറഞ്ഞു. ഞാന് മഹി ഭായിയോട് സംസാരിച്ചുകൊണ്ടേയിരിക്കുമായിരുന്നു. വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് അദ്ദേഹം എനിക്ക് പറഞ്ഞുതന്നിരുന്നു. അദ്ദേഹം വലിയ ഇതിഹാസമാണ്. അദ്ദേഹത്തെ കണ്ടും നിരീക്ഷിച്ചും ഞാന് എപ്പോഴും ഓരോന്ന് പഠിക്കാറുണ്ട്. ഞാന് നന്നായി കളിക്കാറുണ്ടെന്ന് പറഞ്ഞ് എന്നെയും പ്രോത്സാഹിപ്പിക്കാറുണ്ട്. ഇത് എനിക്ക് നല്കുന്ന ആത്മവിശ്വാസവും ചെറുതല്ല', ശിവം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image