ബിഗ് ബാഷ് ക്രിക്കറ്റ്; ബ്രിസ്ബെയ്നെ എറിഞ്ഞിട്ട് പെർത്ത്

മറുപടി പറഞ്ഞ ബ്രിസ്ബെയ്ന് മികച്ച തുടക്കമാണ് ലഭിച്ചത്

dot image

പെർത്ത്: ബിഗ് ബാഷ് ക്രിക്കറ്റിൽ ബ്രിസ്ബെയ്ൻ ഹീറ്റിനെ തകർത്ത് പെർത്ത് സ്കോര്ച്ചേഴ്സ്. 35 റൺസിന്റെ ജയമാണ് പെർത്ത് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെർത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി പറഞ്ഞ ബ്രിസ്ബെയ്ൻ ഹീറ്റ് 128 റൺസിൽ എല്ലാവരും പുറത്തായി.

ധ്രുവ് ജുറേൽ ഒരിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ച ക്രിക്കറ്റ് കരിയർ; ഇന്ന് ഇന്ത്യൻ ടീമിലേക്ക്

മത്സരത്തിൽ ടോസ് നേടിയ പെർത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിംഗ് തകർച്ച നേരിട്ട പെർത്ത് അഞ്ചിന് 83 എന്ന് തകർന്നു. എന്നാൽ ലാറി ഇവാന്സ് 26, കൂപ്പർ കനോലി 35, നിക്ക് ഹോബ്സൺ പുറത്താകാതെ 48 എന്നിവർ പെർത്തിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു.

മറുപടി പറഞ്ഞ ബ്രിസ്ബെയ്ന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ജോഷ് ബ്രൗൺ 29ഉം ജിമ്മി പിയർസൺ 42ഉം റൺസെടുത്തു. എന്നാൽ പിന്നീട് വന്നവരിൽ 29 റൺസെടുത്ത മാക്സ് ബ്രയാന്റിന് മാത്രമാണ് രണ്ടക്കം കാണാനായത്. പെർത്തിന് വേണ്ടി ആൻഡ്രു ടൈ നാലും ലാൻസ് മോറിസ് മൂന്നും വിക്കറ്റെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us