ഇന്ത്യക്കാര്ക്ക് ക്രിക്കറ്റിനോടുള്ള ആവേശം ഞാന് ആസ്വദിക്കുന്നു: ഡേവിഡ് മില്ലര്

'ക്രിക്കറ്റ് അവര്ക്ക് അത്രയും വലിയ വികാരമാണ്'

dot image

കേപ് ടൗണ്: ഇന്ത്യന് ജനതയ്ക്ക് ക്രിക്കറ്റിനോടുള്ള ആവേശം താന് ആസ്വദിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന് സൂപ്പര് താരം ഡേവിഡ് മില്ലര്. ഇന്ത്യന് പ്രീമിയര് ലീഗില് നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്സിന്റെ ഭാഗമായിരുന്നു ഡേവിഡ് മില്ലര്. ഇന്ത്യയില് വെച്ച് നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യയ്ക്കെതിരെ നടന്ന പരമ്പരകളിലും പ്രോട്ടീസിന് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഇന്ത്യയില് ക്രിക്കറ്റിനോടുള്ള വികാരം അവിശ്വസനീയമാണെന്നാണ് താരം പറയുന്നത്.

404 നോട്ടൗട്ട്, റെക്കോര്ഡില് ലാറയെയും യുവരാജിനെയും മറികടന്നു; ചരിത്രം കുറിച്ച് യുവതാരം

'ഞാന് വളരെക്കാലമായി ഐപിഎല്ലിനും ദക്ഷിണാഫ്രിക്കയുടെ പരമ്പരകള്ക്കുമായി ഇന്ത്യയില് കളിക്കുന്നുണ്ട്. ഇന്ത്യന് ജനതയ്ക്ക് ക്രിക്കറ്റിനോടുള്ള ആവേശവും ഊര്ജവും ഞാന് എപ്പോഴും ആസ്വദിക്കുന്നു. അവര്ക്ക് അത് അത്രയും വലിയ വികാരമാണ്. ഇന്ത്യന് ആരാധകര് ഞങ്ങളെ പിന്തുണച്ച് തിരികെയെത്തിയിട്ടുണ്ടെന്ന് അറിഞ്ഞതില് വളരെ സന്തോഷമുണ്ട്. ഇന്ത്യയില് ഇപ്പോഴും ഒരുപാട് ആരാധക പിന്തുണയുണ്ടെന്ന് അറിയുന്നത് തന്നെ മനോഹരമായ അനുഭൂതിയാണ്', മില്ലര് പറഞ്ഞു.

തിരിച്ചുവരവില് പതറി; ഓസ്ട്രേലിയന് ഓപ്പണില് നവോമി ഒസാക്ക പുറത്ത്

'എനിക്ക് ഒരുപാട് നല്ല കൂട്ടുകാര് ഇന്ത്യയിലുണ്ട്. അവര് ആരെയും എനിക്ക് ഒറ്റപ്പെടുത്താനാവില്ല. അവര്ക്കൊപ്പം കളിക്കാനും വര്ഷങ്ങളായി സുഹൃത്ബന്ധങ്ങള് കാത്തുസൂക്ഷിക്കാനും കഴിയുന്നത് ഭാഗ്യമാണ്. ഇന്ത്യയില് കോടിക്കണക്കിന് ക്രിക്കറ്റ് താരങ്ങളുണ്ടെന്നത് എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു', മില്ലര് കൂട്ടിച്ചേര്ത്തു. ഇന്ത്യയിലെ തന്റെ ആരാധകര്ക്ക് മില്ലര് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us