തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കെതിരെ കേരളത്തിന് നാണംകെട്ട തോൽവി. 232 റൺസിനാണ് മുംബൈ കേരളത്തെ തകർത്തത്. നാലാം ദിനം വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം തകർന്നടിഞ്ഞു. 26 റൺസെടുത്ത ഓപ്പൺ രോഹൻ കുന്നുന്മേലാണ് കേരളത്തിന്റെ ടോപ് സ്കോറർ.
വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസെന്ന നിലയിലാണ് അവസാന ദിനം കേരളം ബാറ്റിംഗ് തുടങ്ങിയത്. സ്കോർ 29ൽ എത്തിയപ്പോഴേയ്ക്കും 16 റൺസെടുത്ത ജലജ് സക്സേനയെ നഷ്ടമായി. പിന്നീട് വന്നവരെല്ലാം അതിവേഗം വിക്കറ്റ് തുലച്ച് മടങ്ങി. രോഹൻ പ്രേം 11ഉം സച്ചിൻ ബേബി 12ഉം റൺസെടുത്ത് വീണു.
ചികിത്സയ്ക്കായി മുഹമ്മദ് സലാ ലിവർപൂളിലേക്ക്ക്യാപ്റ്റൻ സഞ്ജു സാംസൺ 15 റൺസെടുത്ത് പുറത്താകാതെ നിന്നു. 94 റൺസിൽ എത്തിയപ്പോഴേയ്ക്കും കേരളത്തിന്റെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. മുംബൈ നിരയിൽ ഷാംസ് മുളാനി അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഇന്നിംഗ്സിൽ മുംബൈ 251 റൺസെടുത്തപ്പോൾ കേരളത്തിന്റെ മറുപടി 244ൽ ഒതുങ്ങി. രണ്ടാം ഇന്നിംഗ്സിൽ മുംബൈ 319ന് എല്ലാവരും പുറത്തായപ്പോൾ കേരളത്തിന് 327 റൺസിന്റെ വിജയലക്ഷ്യം ലഭിക്കുകയായിരുന്നു.