ബിസിസിഐ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു: രവി ശാസ്ത്രിക്ക് ആജീവനാന്ത പുരസ്കാരം, ഗിൽ മികച്ച താരം

2023ല് അഞ്ച് ഏകദിന സെഞ്ച്വറികളാണ് ഗില്ലിന്റെ സമ്പാദ്യം

dot image

മുംബൈ: ഇന്ത്യന് ടീമിന്റെ മുന് മുഖ്യപരിശീലകനും രവി ശാസ്ത്രിക്കും യുവതാരം ശുഭ്മാന് ഗില്ലിനും ബിസിസിഐ പുരസ്കാരം. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കിയാണ് മുന് ഇന്ത്യന് ഓള്റൗണ്ടറും ലോകകപ്പ് ജേതാവുമായ രവി ശാസ്ത്രിയെ ബിസിസിഐ ആദരിച്ചത്. കഴിഞ്ഞ വര്ഷത്തെ മികച്ച ഇന്ത്യന് താരത്തിനുള്ള പുരസ്കാരമാണ് ഗില്ലിനെ തേടിയെത്തിയത്.

സമഗ്ര സംഭാവനയ്ക്കുള്ള സി കെ നായിഡു പുരസ്കാരത്തിനാണ് ശാസ്ത്രി അര്ഹനായത്. 1983ലെ ലോകകപ്പ് ജേതാക്കളും രവി ശാസ്ത്രിയുടെ സഹ താരങ്ങളുമായിരുന്ന സുനില് ഗവാസ്കര്, കപില് ദേവ്, സയീദ് കിര്മാനി, കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരാണ് നേരത്തെ ഈ പുരസ്കാരത്തിന് അര്ഹരായത്.

2023ലെ ട്വന്റി 20 ടീം പ്രഖ്യാപിച്ച് ഐസിസി; സൂര്യകുമാര് യാദവ് നായകന്

അതേസമയം 2023ലെ മികച്ച ഇന്ത്യന് താരത്തിനുള്ള പോളി ഉമിഗ്രര് പുരസ്കാരത്തിനാണ് ഗില് അര്ഹനായത്. ഏകദിന ക്രിക്കറ്റില് അതിവേഗം 2000 റണ്സെന്ന നാഴികക്കല്ല് പിന്നിട്ട താരമെന്ന റെക്കോര്ഡ് കഴിഞ്ഞ വര്ഷമാണ് ഗില്ലിനെ തേടിയെത്തിയത്. 2023ല് അഞ്ച് ഏകദിന സെഞ്ച്വറികളാണ് ഗില്ലിന്റെ സമ്പാദ്യം.

ഇംഗ്ലണ്ട് പരമ്പര; ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല

2019 ന് ശേഷം ഇതാദ്യമായാണ് ബിസിസിഐ അവാര്ഡുകള് നടക്കുന്നത്. ചൊവ്വാഴ്ച ഹൈദരാബാദില് വെച്ച് പുരസ്കാരങ്ങള് വിതരണം ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us