ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ട്വന്റി 20 റാങ്കിംഗിൽ ഇന്ത്യൻ വനിതകൾക്ക് നേട്ടം. ബൗളിംഗിൽ ഇന്ത്യയുടെ ദീപ്തി ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. മറ്റൊരു ഇന്ത്യൻ താരം രേണുക സിംഗിനും നേട്ടമുണ്ടായി. ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തേയ്ക്കാണ് രേണുക ഉയർന്നത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോണ് ആണ് ഒന്നാം സ്ഥാനത്ത്.
ട്വന്റി20 ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങൾക്ക് മാറ്റങ്ങളില്ല. ദീപ്തി ശർമ്മ നാലാം സ്ഥാനത്ത് തുടരുകയാണ്. ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരമാണുള്ളത്. നാലാം സ്ഥാനത്ത് സ്മൃതി മന്ദാന തുടരുകയാണ്. ജമീമ റോഡ്രിഗ്സ് 13, ഷെഫാലി വർമ്മ 16, ഹർമ്മൻപ്രീത് കൗർ 17 തുടങ്ങിയ സ്ഥാനങ്ങളിലും തുടരുന്നു.
സ്വയം കുഴിച്ച കുഴിയിൽ വീഴരുത്; ഇന്ത്യയുടെ സ്പിൻ ട്രാക്കിൽ പ്രതികരണവുമായി ഹർഭജൻടീം റാങ്കിംഗിൽ ഓസ്ട്രേലിയ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമാണ്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ന്യൂസിലാൻഡ് നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുമാണ്.