സ്വയം കുഴിച്ച കുഴിയിൽ വീഴരുത്; ഇന്ത്യയുടെ സ്പിൻ ട്രാക്കിൽ പ്രതികരണവുമായി ഹർഭജൻ

വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യൻ നിരയിൽ പ്രതിഫലിച്ചു.

dot image

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അപ്രതീക്ഷിത പരാജയമാണ് ഇന്ത്യ നേരിട്ടത്. പിന്നാലെ കനത്ത തിരിച്ചടികളാണ് ഇന്ത്യൻ ടീം നേരിടേണ്ടി വന്നത്. രണ്ടാം ടെസ്റ്റിന് കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിലില്ല. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിരാട് കോഹ്ലിയും അവധിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ സ്പിന്നർ ഹർഭജൻ സിംഗ്.

രാഹുലിനും ജഡേജയ്ക്കും പരിക്കേറ്റരിക്കുന്നുവെന്ന വാർത്ത ഞെട്ടിച്ചു. വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യൻ നിരയിൽ പ്രതിഫലിച്ചു. ശുഭ്മാൻ ഗിൽ മോശം ഫോമിലാണ്. ശ്രേയസ് അയ്യർ മികച്ച താരമെങ്കിലും റൺസ് നേടുന്നില്ല. ഇന്ത്യൻ ടീം മികച്ചതെങ്കിലും പരിചയസമ്പത്തിന്റെ കുറവുണ്ടെന്ന് ഹർഭജൻ സിംഗ് പ്രതികരിച്ചു.

അണ്ടർ 19 ലോകകപ്പ്; സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇന്ത്യ ഇന്ന് കിവീസിനെതിരെ

രോഹിത് ശർമ്മയ്ക്ക് ശേഷം മികച്ച റൺസ് നേടിയ താരം രവിചന്ദ്രൻ അശ്വിനാണ്. ഇന്ത്യ സ്പിന്നിന് അനുകൂലമായ പിച്ചാണ് ഒരുക്കുന്നത്. ജഡേജ പുറത്താകുമ്പോൾ വാഷിംഗ്ഡൺ സുന്ദറിനെ ഇന്ത്യ ടീമിലെത്തിച്ചു. മൂന്ന് സ്പിന്നർമാർ ടീമിലുള്ളപ്പോഴാണ് സുന്ദറിനെയും ഉൾപ്പെടുത്തുന്നത്. അടുത്ത മത്സരത്തിലും സ്പിൻ ട്രാക്ക് പ്രതീക്ഷിക്കാമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. എന്നിട്ട് സ്വയം കുഴിച്ച കുഴിയിൽ ഇന്ത്യ വീഴരുതെന്നും ഹർഭജൻ വ്യക്തമാക്കി.

ഇന്ത്യയെ 5-0ത്തിന് തോൽപ്പിക്കും; മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് മുൻ താരം

ഹൈദരാബാദ് ടെസ്റ്റിലെ ആദ്യ മൂന്ന് ദിവസവും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ നാലാം ദിവസം പിച്ച് സ്പിന്നിനെ അമിതമായി പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ നാലാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റ് വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിക്കുകയും ചെയ്തു.

dot image
To advertise here,contact us
dot image