ഡർബൻ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ഡർബൻസ് സൂപ്പർ ജയന്റ്സിന് ആവേശ ജയം. പ്രിട്ടോറിയ ക്യാപിറ്റൽസിനെതിരെ എട്ട് റൺസിന്റെ വിജയമാണ് ഡർബൻസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡർബൻസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. പ്രിട്ടോറിയ ക്യാപ്പിറ്റൽസിന്റെ മറുപടി ഒമ്പത് വിക്കറ്റിന് 166 റൺസിൽ അവസാനിച്ചു.
മത്സരത്തിൽ ടോസ് നേടിയ ഡർബൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണിംഗ് ബാറ്റർ മാത്യു ബ്രീറ്റ്സ്കെ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതി. 76 റൺസെടുത്ത ബ്രീറ്റ്സ്കെയാണ് ഡർബൻസ് നിരയിലെ ടോപ് സ്കോറർ. 16 റൺസുമായി ക്വിന്റൺ ഡി കോക്കും 30 റൺസുമായി ഹെൻറിച്ച് ക്ലാസനും പിന്തുണ നൽകി. 21 റൺസെടുത്ത് പുറത്താകാതെ നിന്ന ജെ ജെ സ്മട്സിന്റെ പ്രകടനം കൂടിയായതോടെ ഡർബൻസ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തി.
ഫോണും ഇന്റർനെറ്റും ഇല്ല, ക്രിക്കറ്റ് കളിച്ചുള്ള പരിചയവും കുറവ്, പക്ഷേ ഓസീസിനെതിരെ ഷമർ വിൻഡീസ് ഹീറോവിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പ്രിട്ടോറിയയ്ക്ക് വേണ്ടി വിൽ ജാക്സ് 41 റൺസെടുത്തു. പക്ഷേ മറ്റാർക്കും വലിയ സ്കോറുകൾ നേടാൻ കഴിയാതിരുന്നത് തിരിച്ചടിയായി. ഒടുവിൽ എട്ട് റൺസ് അകലെ പ്രിട്ടോറിയ പോരാട്ടം അവസാനിച്ചു. ഡർബൻസിന് വേണ്ടി ജൂനിയർ ഡാല അഞ്ച് വിക്കറ്റ് വീഴ്ത്തി.