വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറാനൊരുങ്ങുകയാണ് രജത് പട്ടിദാര്. വ്യക്തിപരമായ കാരണങ്ങളെ തുടര്ന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില് നിന്ന് മുന് നായകന് വിരാട് കോഹ്ലി പിന്മാറിയതോടെയാണ് പട്ടിദാറിന് അവസരമൊരുങ്ങിയത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
പരിക്കിനെ തുടര്ന്ന് 2023ന്റെ ഭൂരിഭാഗവും പട്ടിദാര് ടീമിന് പുറത്തായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന താരം വിശേഷങ്ങള് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്. ഇത് തനിക്ക് എളുപ്പമുള്ള കാലഘട്ടമായിരുന്നില്ലെന്നാണ് താരം പറയുന്നത്. 'പരിക്കേല്ക്കുന്നത് ഏതൊരു താരത്തെയും സംബന്ധിച്ചിടത്തോളം എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. എപ്പോള് സുഖംപ്രാപിക്കുമെന്ന് നമുക്ക് തീരുമാനിക്കാന് കഴിയില്ലല്ലോ. ഈ വസ്തുത അംഗീകരിച്ചും ആ സമയത്ത് എനിക്ക് ചെയ്യാന് കഴിയുന്ന കാര്യങ്ങളില് ശ്രദ്ധ കേന്ദ്രീകരിച്ചും മുന്നോട്ടുപോവുകയാണ് ഞാന് ചെയ്തത്', പട്ടിദാര് പറഞ്ഞു.
ഇംഗ്ലീഷ് പരീക്ഷ നാളെ മുതൽ; രജത് പട്ടിദാർ ഇന്ത്യൻ ക്യാമ്പിൽഇന്ത്യന് പ്രീമിയര് ലീഗിലെ സ്ഥിര സാന്നിധ്യമാണ് പട്ടിദാര്. ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് താരമായ പട്ടിദാര് വിരാട് കോഹ്ലിക്കൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. എന്നാല് ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയുമായി തനിക്ക് സംസാരിക്കാന് അധികം അവസരം ലഭിച്ചിട്ടില്ലെന്നും പട്ടിദാര് വ്യക്തമാക്കി.
രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ട് അന്തിമ ഇലവൻ പ്രഖ്യാപിച്ചു; ജെയിംസ് ആൻഡേഴ്സൺ ടീമിൽ'ആഭ്യന്തര ക്രിക്കറ്റില് ഒരുപാട് താരങ്ങള്ക്കൊപ്പം ഞാന് കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പരമ്പരകള് മുതല് കോച്ച് ദ്രാവിഡുമായി സംസാരിച്ചിരുന്നു. രോഹിത് ശര്മ്മയുമായി ഞാന് മുമ്പ് അധികം സംസാരിച്ചിരുന്നില്ല. എന്നാല് ഈ പര്യടനത്തില് എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന് സാധിച്ചു. ബാറ്റിങ്ങിനെക്കുറിച്ചും നെറ്റ്സിലെ അനുഭവങ്ങളെല്ലാം ഞങ്ങള് പങ്കുവെച്ചു. ഇതെല്ലാം എന്റെ ആത്മവിശ്വാസം വര്ധിപ്പിച്ചു', പട്ടിദാര് പറഞ്ഞു.