റായ്പൂര്: രഞ്ജി ട്രോഫിയില് കേരളത്തിനെതിരായ മത്സരത്തില് ഛത്തീസ്ഗഡിന് ബാറ്റിങ് തകര്ച്ച. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 350 റണ്സ് വിജയലക്ഷ്യത്തിലേക്ക് മറുപടി പറയാനിറങ്ങിയ ഛത്തീസ്ഗഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള് നാല് വിക്കറ്റ് നഷ്ടത്തില് 100 റണ്സെന്ന നിലയിലാണ്. അര്ധ സെഞ്ച്വറിയുമായി സഞ്ജീത് ദേശായിയും ഒരു റണ്ണുമായി വിക്കറ്റ് കീപ്പര് ബാറ്റര് ഏക്നാഥ് കെര്ക്കറുമാണ് ക്രീസില്.
കേരളത്തിന് വേണ്ടി എം ഡി നിതീഷ് രണ്ട് വിക്കറ്റെടുത്തു. അശുതോഷ് സിങ് (31), ക്യാപ്റ്റന് അമന്ദീപ് ഖാരെ (0) എന്നിവരെയാണ് നിതീഷ് മടക്കിയത്. ഓപ്പണര്മാരായ ശശാങ്ക് സിങ്ങിനെ ബേസില് തമ്പിയും റിഷഭ് തിവാരിയെ ജലജ് സക്സേനയും പുറത്താക്കി. ആറ് വിക്കറ്റ് കൈയിലിരിക്കേ 250 റണ്സ് പിറകിലാണ് ഛത്തീസ്ഗഢ്.
വിശാഖപട്ടണം ടെസ്റ്റ്: രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 171 റണ്സ് ലീഡ്മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഒന്നാം ഇന്നിങ്സില് 350 റണ്സാണ് നേടിയത്. സച്ചിന് ബേബി (91), മുഹമ്മദ് അസറുദ്ദീന് (85), സഞ്ജു സാംസണ് (57), രോഹന് പ്രേം (54) എന്നിവരുടെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഛത്തീസ്ഗഡിന് വേണ്ടി അഷിഷ് ചൗഹാന് അഞ്ച് വിക്കറ്റ് വീഴ്ത്തി.
രഞ്ജി ട്രോഫി; സഞ്ജുവിനും സച്ചിനും രോഹനും അര്ധസെഞ്ച്വറി, ഛത്തീസ്ഗഡിനെതിരെ കേരളം മികച്ച സ്കോറിലേക്ക്വെള്ളിയാഴ്ച ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി നാലുവിക്കറ്റ് നഷ്ടത്തില് 219 റണ്സെടുത്ത കേരളത്തിന് ഇന്ന് 131 റണ്സ് കൂടെ ചേര്ക്കാനേ കഴിഞ്ഞുള്ളൂ. ഇതിനിടെ ആറ് വിക്കറ്റും നഷ്ടമായി. 57 റണ്സുമായി ക്രീസിലുണ്ടായിരുന്ന സഞ്ജു സാംസണ്, നേരിട്ട ആദ്യ പന്തില്ത്തന്നെ പുറത്തായി. ആശിഷ് ചൗഹാന്റെ പന്തില് ഏക്നാഥ് കെര്ക്കറിന് ക്യാച്ച് നല്കിയാണ് മടങ്ങിയത്.
പിന്നാലെ വിഷ്ണു വിനോദ് (40), വിക്കറ്റ് കീപ്പര് മുഹമ്മദ് അസറുദ്ദീന് (85), ശ്രേയസ് ഗോപാല് (5), ബേസില് തമ്പി (5), എം ഡി നിതീഷ് (5) എന്നിവരും പുറത്തായി. ഓപ്പണര്മാരായ രോഹന് കുന്നുമ്മല്, ജലജ് സക്സേന എന്നിവര് നേരത്തെ പൂജ്യത്തിന് പുറത്തായിരുന്നു. ഛത്തീസ്ഗഡിന് വേണ്ടി ആശിഷ് ചൗഹാൻ അഞ്ച് വിക്കറ്റുകള് നേടി. രവി കിരണ്, അജയ് മണ്ടാല് എന്നിവര് രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.