'കോഹ്ലിയ്ക്കും അനുഷ്കയ്ക്കും രണ്ടാമത്തെ കുഞ്ഞ് വരുന്നു'; സ്ഥിരീകരിച്ച് ഡി വില്ലിയേഴ്സ്

വ്യക്തിപരമായ കാരണങ്ങളാല് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില് നിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു

dot image

ന്യൂഡല്ഹി: ഇന്ത്യയുടെ സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയും പങ്കാളിയും ബോളിവുഡ് താരവുമായ അനുഷ്ക ശര്മ്മയും രണ്ടാമത്തെ കുഞ്ഞിനെ വരവേല്ക്കാന് ഒരുങ്ങുന്നതായി റിപ്പോര്ട്ട്. താര ദമ്പതികള്ക്ക് കൂട്ടായി രണ്ടാമതൊരു കുഞ്ഞ് കൂടിയെത്തുന്നുവെന്ന് മുന് ദക്ഷിണാഫ്രിക്കന് ക്യാപ്റ്റന് എബി ഡി വില്ലിയേഴ്സാണ് സ്ഥിരീകരിച്ചത്. വ്യക്തിപരമായ കാരണങ്ങളാല് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില് നിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു. പിന്നാലെ കോഹ്ലിയ്ക്കും അനുഷ്കയ്ക്കും രണ്ടാമത്തെ കുഞ്ഞുണ്ടാവാന് പോവുന്നുവെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് വിരാട് കോഹ്ലിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എബി ഡി വില്ലിയേഴ്സ്. 'കോഹ്ലി സുഖമായിരിക്കുന്നു. അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള് നഷ്ടമായത്', ഡി വില്ലിയേഴ്സ് പറഞ്ഞു.

'അതെ അദ്ദേഹവും ഭാര്യയും അവരുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങുകയാണ്. കുടുംബത്തോടൊപ്പമുള്ള സമയം അദ്ദേഹത്തിന് എന്തിനേക്കാളും പ്രധാനപ്പെട്ടതാണ്. എല്ലാവരും അങ്ങനെത്തന്നെയാണെന്ന് ഞാന് കരുതുന്നു. അതുകൊണ്ട് വിരാടിനെ ജഡ്ജ് ചെയ്യാന് നിങ്ങള്ക്കാവില്ല', ഡി വില്ലിയേഴ്സ് കൂട്ടിച്ചേര്ത്തു. അതേസമയം കോഹ്ലിയും അനുഷ്കയും ഇതുവരെ വാര്ത്ത ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്കയും. ഒരു പരസ്യചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2017 ഡിസംബര് 11നാണ് ഇരുവരും വിവാഹിതരായത്. 2021ല് കോഹ്ലിക്കും അനുഷ്കയ്ക്കും കൂട്ടായി മകള് വാമികയെത്തുകയും ചെയ്തു.

ഇംഗ്ലണ്ട് പരമ്പര; ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല

കുറച്ചു നാളുകളായി അനുഷ്ക ഗര്ഭിണിയാണ് എന്നുള്ള വാര്ത്തകള് പ്രചരിക്കുന്നുണ്ട്. ദമ്പതികള് മുംബൈയിലെ മെറ്റേണിറ്റി ക്ലിനിക് സന്ദര്ശിച്ചതും വാര്ത്തയായിരുന്നു. എന്തായാലും താരദമ്പതികള് തന്നെ സന്തോഷ വാര്ത്ത അറിയിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us