രഞ്ജി ട്രോഫി; ഛത്തീസ്ഗഡിനെതിരായ കളി പിടിക്കാന് കേരളം, 100 കടന്ന് ലീഡ്

ഒന്നാം ഇന്നിങ്സില് കേരളം 350 റണ്സെടുത്തപ്പോള് ഛത്തീസ് ഗഡിന്റെ പോരാട്ടം 312 റണ്സില് അവസാനിച്ചിരുന്നു

dot image

റായ്പൂര്: രഞ്ജി ട്രോഫിയില് ഛത്തീസ്ഗഡിനെതിരായ മത്സരത്തില് കേരളത്തിന് നിര്ണായക ഇന്നിങ്സ് ലീഡ്. 38 റണ്സിന്റെ ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള് രണ്ട് വിക്കറ്റ് നഷ്ടത്തില് 69 റണ്സെന്ന നിലയിലാണ്. ഇതോടെ ഒരു ദിവസം ശേഷിക്കേ കേരളത്തിന്റെ ആകെ ലീഡ് 107 റണ്സിലെത്തി.

രണ്ടാം ഇന്നിങ്സില് ഓപ്പണര്മാരായ രോഹന് കുന്നുമ്മല് (36), രോഹന് പ്രേം (17) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള് ആറ് റണ്സെടുത്ത് സച്ചിന് ബേബിയും നാല് റണ്സുമായി വിഷ്ണു വിനോദുമാണ് ക്രീസില്.

രഞ്ജി ട്രോഫി; ഛത്തീസ്ഗഡിനെ എറിഞ്ഞൊതുക്കി, കേരളത്തിന് ആദ്യ ഇന്നിങ്സ് ലീഡ്

ഒന്നാം ഇന്നിങ്സില് കേരളം 350 റണ്സെടുത്തപ്പോള് ഛത്തീസ് ഗഡിന്റെ പോരാട്ടം 312 റണ്സില് അവസാനിച്ചിരുന്നു. ഇതോടെയാണ് കേരളം 38 റണ്സിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടി. 118 റണ്സെടുത്ത് പുറത്താകാതെ നിന്ന ഏക്നാഥ് ദിനേശിന്റെ പോരാട്ടമാണ് ഛത്തീസ്ഗഡിനെ അല്പ്പമെങ്കിലും ആശ്വാസമായത്. കേരളത്തിന് വേണ്ടി ജലജ് സക്സേനയും എം ഡി നിതീഷും മൂന്ന് വീതവും ബേസില് തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി.

നാല് വിക്കറ്റ് നഷ്ടത്തില് 100 റണ്സെന്ന നിലയിലായിരുന്നു ഛത്തീസ്ഗഡ് മൂന്നാം ദിനം ആരംഭിച്ചത്. ഓപ്പണര്മാരായ ശശാങ്ക് സിങ് (8), റിഷഭ് തിവാരി (7), അശുതോഷ് സിങ് (31), ക്യാപ്റ്റന് അമന്ദീപ് ഖാരെ (0) എന്നിവരെയാണ് രണ്ടാം ദിനം ഛത്തീസ്ഗഡിന് നഷ്ടമായത്. മൂന്നാം ദിനം അര്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ സഞ്ജീത് ദേശായിയെ നഷ്ടപ്പെട്ടതോടെ ഛത്തീസ്ഗഡ് 113ന് അഞ്ച് വിക്കറ്റെന്ന നിലയിലേക്ക് വീണു.

വിശാഖപട്ടണം ടെസ്റ്റ്; ഇന്ത്യന് വിജയത്തിലേക്ക് 9 വിക്കറ്റ് ദൂരം,ഇംഗ്ലണ്ടിന് വേണ്ടത് 332 റണ്സ്

ശശാങ്ക് ചന്ദ്രാകറിനെ (18) പുറത്താക്കി ജലജ് ഛത്തീസ്ഗഡിനെ പ്രതിരോധത്തിലാക്കിയെങ്കിലും പിന്നീട് ക്രീസിലൊരുമിച്ച ഏക്നാഥും അജയ് മണ്ഡലും ചേര്ന്ന് സ്കോര് ഉയര്ത്തി. ഏഴാം വിക്കറ്റില് 123 റണ്സാണ് ഇരുവരും കൂട്ടിച്ചേര്ത്തത്. എന്നാല് 63 റണ്സെടുത്ത അജയ് മണ്ഡലിനെ പുറത്താക്കി ശ്രേയസ് ഗോപാല് കൂട്ടുകെട്ട് തകര്ത്തു. വാലറ്റത്തെ കൂട്ടുപിടിച്ച് ഏക്നാഥ് നടത്തിയ പോരാട്ടം ഛത്തീസ്ഗഡിനെ 300 കടത്തി. അഷിഷ ചൗഹാനെ പുറത്താക്കി എംഡി നിതീഷ് കേരളത്തിന് ലീഡ് സമ്മാനിച്ചു.

dot image
To advertise here,contact us
dot image