രഞ്ജി ട്രോഫി; ഛത്തീസ്ഗഡിനെതിരെയും സമനില, നോക്കൗട്ട് പ്രതീക്ഷകള് അസ്തമിച്ച് കേരളം

ആദ്യ ഇന്നിങ്സില് ലീഡ് നേടിയ കേരളത്തിന് കൂടുതല് പോയിന്റ് ലഭിച്ചു

dot image

റായ്പൂര്: രഞ്ജി ട്രോഫിയില് ഛത്തീസ്ഗഡിനെതിരായ മത്സരത്തിലും സമനില വഴങ്ങി കേരളം. ഇതോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകളും ഏറെക്കുറെ അസ്തമിച്ചു. അതേസമയം ആദ്യ ഇന്നിങ്സില് ലീഡ് നേടിയ കേരളത്തിന് കൂടുതല് പോയിന്റ് ലഭിച്ചു.

കേരളം ഇന്ന് രണ്ടാം ഇന്നിങ്സില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 251 റണ്സെന്ന നിലയില് ഡിക്ലയര് ചെയ്തിരുന്നു. ഛത്തീസ്ഗഢ് 312 റണ്സാണ് ഒന്നാം ഇന്നിങ്സില് എടുത്തിരുന്നത്. രണ്ടാം ഇന്നിങ്സില് 290 റണ്സ് വിജയലക്ഷ്യമാണ് കേരളം ഛത്തീസ്ഗഡിന് മുന്നില് വെച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഡ് ഒരു വിക്കറ്റ് നഷ്ടത്തില് 79 റണ്സിന് മത്സരം അവസാനിപ്പിക്കാന് തീരുമാനിച്ചതോടെ ഇരുകൂട്ടരും സമനിലയില് പിരിഞ്ഞു.

ഒപ്പമെത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില് ഇംഗ്ലണ്ടിനെ തരിപ്പണമാക്കി

മറുപടി ഇന്നിങ്സില് ശശാങ്ക് ചന്ദ്രശേഖറിനെയാണ് ഛത്തീസ്ഗഡിന് ആദ്യം നഷ്ടമായത്. 16 പന്തില് മൂന്ന് ബൗണ്ടറിയടക്കം 14 റണ്സെടുത്ത ശശാങ്കിനെ ബേസില് തമ്പി ക്ലീന് ബൗള്ഡാക്കുകയായിരുന്നു. എന്നാല് റിഷഭ് തിവാരി (39), അശുതോഷ് സിങ് (25) എന്നിവര് പുറത്താകാതെ നിന്നതോടെ മത്സരം സമനിലയില് പിരിയാന് തീരുമാനിച്ചു.

രഞ്ജി ട്രോഫി; ഛത്തീസ്ഗഡിനെ എറിഞ്ഞൊതുക്കി, കേരളത്തിന് ആദ്യ ഇന്നിങ്സ് ലീഡ്

കേരളത്തിന്റെ രണ്ടാം ഇന്നിങ്സില് 94 റണ്സെടുത്ത സച്ചിന് ബേബിയാണ് ടോപ് സ്കോറര്. ഒന്നാം ഇന്നിങ്സിലും താരം തിളങ്ങിയിരുന്നു. 91 റണ്സാണ് സച്ചിന് ഒന്നാം ഇന്നിങ്സില് അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിങ്സില് മുഹമ്മദ് അസ്ഹറുദ്ദീന് അര്ധ സെഞ്ച്വറി (50) നേടി പുറത്താകാതെ നിന്നു. രോഹന് കുന്നുമ്മല് (36), വിഷ്ണു വിനോദ് (24), സഞ്ജു സാംസണ് (24) എന്നിവരാണ് രണ്ടാം ഇന്നിങ്സില് പുറത്തായ മറ്റുള്ളവര്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us