വാര്ണര് തിളങ്ങി; വിന്ഡീസിനെതിരായ ആദ്യ ടി20യില് ഓസീസിന് വിജയം

ഓസീസിന് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തി

dot image

ഹൊബാര്ട്ട്: വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഓസ്ട്രേലിയയ്ക്ക് വിജയം. അര്ധസെഞ്ച്വറിയുമായി ഓപ്പണര് ഡേവിഡ് വാര്ണര് (70) തിളങ്ങിയ മത്സരത്തില് 11 റണ്സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില് 1-0ത്തിന് ഓസീസ് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഓസ്ട്രേലിയ നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 213 റണ്സെടുത്തിരുന്നു. എന്നാല് ഓസ്ട്രേലിയ ഉയര്ത്തിയ 214 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന വിന്ഡീസിന് നിശ്ചിത ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 202 റണ്സെടുക്കാന് മാത്രമാണ് സാധിച്ചത്. ഓസീസിന് വേണ്ടി ആദം സാംപ മൂന്നും മാര്കസ് സ്റ്റോയിനിസ് രണ്ടും വീതം വിക്കറ്റ് വീഴ്ത്തി.

മത്സരത്തില് ടോസ് നേടിയ വിന്ഡീസ് ഓസ്ട്രേലിയയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണര്മാരായ ഡേവിഡ് വാര്ണറും ജോഷ് ഇന്ഗ്ലിസും ഓസ്ട്രേലിയയ്ക്ക് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില് 93 റണ്സാണ് ഇരുവരും കൂട്ടിച്ചേര്ത്തത്. എന്നാല് എട്ടാം ഓവറില് ജോഷ് ഇന്ഗ്ലിസിനെ (39) പുറത്താക്കി ജേസണ് ഹോള്ഡര് വിന്ഡീസിന് ബ്രേക്ക് ത്രൂ നല്കി. വണ്ഡൗണായി എത്തിയ ക്യാപ്റ്റന് മിച്ചല് മാര്ഷിന് അധികനേരം ക്രീസിലുറക്കാനായില്ല. 13 പന്തില് 16 റണ്സെടുത്ത മാര്ഷിനെ അല്സാരി ജോസഫ് നിക്കോളാസ് പുരാന്റെ കൈകളിലെത്തിച്ചു.

ഇതേ ഓവറില് തന്നെ വാര്ണര്ക്കും മടങ്ങേണ്ടി വന്നു. 36 പന്തില് നിന്ന് ഒരു സിക്സും 12 ബൗണ്ടറിയുമടക്കം 70 റണ്സെടുത്ത വാര്ണറാണ് ഓസീസ് പടയുടെ ടോപ് സ്കോറര്. പിന്നീട് ക്രീസിലെത്തിയ മാര്കസ് സ്റ്റോയിനിസ് (10), ഗ്ലെന് മാക്സ്വെല് (9) എന്നിവര് നിരാശപ്പെടുത്തി. ടിം ഡേവിഡ് (37*), മാത്യു വെയ്ഡ് (23) എന്നിവരുടെ ഇന്നിങ്സാണ് ഓസീസ് സ്കോര് 200 കടത്തിയത്. സീന് അബ്ബോട്ടാണ് പുറത്തായ മറ്റൊരു താരം. ആദം സാംപ നാല് റണ്സെടുത്ത് പുറത്താവാതെ നിന്നു. വിന്ഡീസിന് വേണ്ടി ആന്ദ്രേ റസ്സല് മൂന്നും അല്സാരി ജോസഫ് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി.

സച്ചിന് 110 നോട്ടൗട്ട്, സഞ്ജുവിന് നിരാശ; ബംഗാളിനെതിരെ കേരളം മികച്ച സ്കോറിലേക്ക്

മറുപടി ബാറ്റിങ്ങില് വെടിക്കെട്ട് തുടക്കമാണ് വിന്ഡീസിനും ലഭിച്ചത്. ബ്രാണ്ടണ് കിങ്ങും ജോണ്സണ് ചാള്സുമടങ്ങിയ ഓപ്പണിങ് സഖ്യം തകര്ത്തടിച്ചതോടെ ഒന്നാം വിക്കറ്റില് 89 റണ്സ് പിറന്നു. വിജയം വിന്ഡീസ് പിടിച്ചെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല് 25 പന്തില് 42 റണ്സെടുത്ത ജോണ്സണ് ചാള്സിനെ വീഴ്ത്തി ആദം സാംപ ഓസീസിന് കാര്യങ്ങള് അനുകൂലമാക്കി. വിന്ഡീസ് സ്കോര് 100 എത്തിയതിന് പിന്നാലെ ബ്രാണ്ടന് കിങ്ങിനും പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 37 പന്തില് ഒരു സിക്സും ഏഴ് ബൗണ്ടറിയുമടക്കം 53 റണ്സെടുത്ത ബ്രാണ്ടന് കിങ്ങാണ് വിന്ഡീസിന്റെ ടോപ് സ്കോറര്. താരത്തെ മാര്കസ് സ്റ്റോയിനിസ് സീന് അബ്ബോട്ടിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

'മകനെ തന്നില് നിന്ന് അകറ്റി'; ഭാര്യയ്ക്കെതിരായ പിതാവിന്റെ ആരോപണങ്ങള്ക്ക് മറുപടി നല്കി ജഡേജ

പിന്നീടെത്തിയ ആര്ക്കും ചെറുത്തുനില്ക്കാനായില്ല. റോവ്മന് പവല് (14), ഷായ് ഹോപ്പ് (16), ആന്ദ്രേ റസ്സല് (1), നിക്കോളാസ് പുരാന് (18), ഷെര്ഫേന് റുഥര്ഫോര്ഡ് (7), റൊമേരിയോ ഷെഫേര്ഡ് (2) എന്നിവരാണ് പിന്നീട് പുറത്തായ വിന്ഡീസ് താരങ്ങള്. വാലറ്റക്കാരായി ഇറങ്ങിയ ജേസണ് ഹോള്ഡര് (34*), അകെയ്ല് ഹുസൈന് (7*) എന്നിവര് പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us