ഹൊബാര്ട്ട്: വെസ്റ്റ് ഇന്ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില് ഇറങ്ങവേ ക്രിക്കറ്റില് ചരിത്ര നേട്ടം കുറിച്ച് ഓസീസ് സൂപ്പര് താരം ഡേവിഡ് വാര്ണര്. ക്രിക്കറ്റിലെ മൂന്ന് ഫോര്മാറ്റുകളിലും 100 അന്താരാഷ്ട്ര മത്സരങ്ങളെന്ന നാഴികക്കല്ലാണ് വാര്ണര് പിന്നിട്ടത്. കരിയറിലെ 100-ാം ടി20 മത്സരത്തിലാണ് ഈ അപൂര്വ്വ നേട്ടം വാര്ണര് സ്വന്തമാക്കിയത്.
A special milestone for David Warner tonight as he becomes the first Australian and just the third overall to play 100 international matches in all three formats! 👏 pic.twitter.com/6lAWS8BB2k
— cricket.com.au (@cricketcomau) February 9, 2024
ഈ ചരിത്രനേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമാണ് ഡേവിഡ് വാര്ണര്. വാര്ണറിന് മുന്പ് മുന് ന്യൂസിലന്ഡ് താരം റോസ് ടെയ്ലര്, ഇന്ത്യന് താരം വിരാട് കോഹ്ലി എന്നിവരാണ് മൂന്ന് ഫോര്മാറ്റിലും 100 അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള താരങ്ങള്. 2020ല് നൂറാം ടെസ്റ്റ് മത്സരം കളിച്ചതിന് പിന്നാലെ കിവീസ് സൂപ്പര് താരം റോസ് ടെയ്ലറാണ് ഈ നാഴികക്കല്ല് ആദ്യമായി പിന്നിട്ടത്. താരം 112 ടെസ്റ്റുകളും 236 ഏകദിനങ്ങളും 102 ടി20കളും ന്യൂസിലന്ഡിന് വേണ്ടി കളിച്ചു.
വാര്ണര് തിളങ്ങി; വിന്ഡീസിനെതിരായ ആദ്യ ടി20യില് ഓസീസിന് വിജയംപിന്നീട് ഇന്ത്യന് സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയും ഈ ബഹുമതിക്ക് ഉടമയായി. 113 ടെസ്റ്റ് മത്സരങ്ങളില് ഇന്ത്യന് കുപ്പായമണിഞ്ഞ മുന് ക്യാപ്റ്റന് 292 ഏകദിനങ്ങളും 117 ടി20 മത്സരങ്ങളും കളിച്ചു. എന്നാല് ടെയ്ലറിനും കോഹ്ലിക്കും നേടാന് കഴിയാത്ത തകര്പ്പന് നേട്ടവും വാര്ണര് സ്വന്തമാക്കി. എല്ലാ ഫോര്മാറ്റിലെയും നൂറാം മത്സരത്തില് 50ലധികം സ്കോര് സ്വന്തമാക്കുന്ന ഏക താരമെന്ന ചരിത്രനേട്ടവും വാര്ണര് തന്റെ പേരിലെഴുതിച്ചേര്ത്തു. വിന്ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് വെറും 36 പന്തില് നിന്ന് 70 റണ്സാണ് വാര്ണര് അടിച്ചുകൂട്ടിയത്. താരത്തിന്റെ ഇന്നിങ്സിന്റെ കരുത്തില് 11 റണ്സി മനാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.