ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; ഡർബൻസ് സൂപ്പർ ജയന്റ്സ് ഫൈനലിൽ

30 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സും സഹിതം ക്ലാസൻ 74 റൺസെടുത്തു.

dot image

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ഡർബൻസ് സൂപ്പർ ജയന്റ്സ് ഫൈനലിൽ. ജോബർഗ് സൂപ്പർ കിംഗ്സിനെ 69 റൺസിന് തകർത്താണണ് ഡർബൻസിന്റെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഡർബൻസ് ആറ് വിക്കറ്റിന് 211 റൺസെടുത്തു. ജോർബഗിന്റെ മറുപടി 17.4 ഓവറിൽ 142 റൺസിൽ അവസാനിച്ചു. നാളെ നടക്കുന്ന ഫൈനലിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പാണ് ഡർബൻസിന്റെ എതിരാളികൾ.

മത്സരത്തിൽ ടോസ് നേടിയ ജോബർഗ് ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 12.1 ഓവർ എത്തിയപ്പോൾ ഡർബൻസ് നാലിന് 95 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹെൻറിച്ച് ക്ലാസൻ-വിയാൻ മൾഡർ സഖ്യം ഡർബൻസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 101 റൺസ് കൂട്ടിച്ചേർത്തു.

സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

30 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സും സഹിതം ക്ലാസൻ 74 റൺസെടുത്തു. 23 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം മൾഡർ 50 റൺസെടുത്തു പുറത്താകാതെ നിന്നു. ഭനുക രാജപക്സെ 35 റൺസും ക്വന്റൺ ഡി കോക്ക് 23 റൺസും നേടി. മറുപടിക്ക് ഇറങ്ങിയ ജോബർഗ് നിരയിൽ ആർക്കും വലിയ സ്കോറുകൾ നേടാൻ കഴിഞ്ഞില്ല. ഡർബൻസിനായി നാല് വിക്കറ്റെടുത്ത ജൂനിയർ ഡാല ജോബർഗിനെ തകർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us