രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് യശസ്വി ജയ്സ്വാളിന്റെ ഇന്നിംഗ്സായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ ജയ്സ്വാൾ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും ജയ്സ്വാൾ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. എന്നാൽ പരമ്പരയിൽ ഇതുവരെ കളിച്ച അഞ്ച് ഇന്നിംഗ്സിൽ രണ്ടിൽ മാത്രമാണ് ജയ്സ്വാളിന്റെ മികച്ച ബാറ്റിംഗ് ഉണ്ടായത്.
രാജ്കോട്ടിൽ ഇന്ന് തുടങ്ങിയ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 10 റൺസ് മാത്രമാണ് ജയ്സ്വാൾ നേടിയത്. പിന്നാലെ ഇന്ത്യൻ ഓപ്പണർക്ക് ലഭിക്കുന്ന പ്രശംസകളെ തള്ളിയിരിക്കുകയാണ് മുൻ താരം വിരേന്ദർ സേവാഗ്. ജയ്സ്വാൾ സച്ചിൻ തെണ്ടുൽക്കർ, ഡോൺ ബ്രാഡ്മാൻ തുടങ്ങിയ ഇതിഹാസ തുല്യരല്ലെന്നാണ് സേവാഗിന്റെ വാക്കുകൾ.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കിവീസിന് ലക്ഷ്യം 267; ആദ്യ വിക്കറ്റ് നഷ്ടംജയ്സ്വാൾ മികച്ച താരമാണ്. എന്നാൽ ഇതിഹാസങ്ങളുമായി ജയ്സ്വാളിനെ താരതമ്യം ചെയ്യാൻ സമയം ആയിട്ടില്ല. ട്വന്റി 20 ലീഗുകളെക്കാൾ വലിയ പ്രധാന്യം ദേശീയ ടീമുകൾക്ക് നൽകുകയാണ് വേണ്ടതെന്നും വിരേന്ദർ സേവാഗ് വ്യക്തമാക്കി.