ചരിത്രം തിരുത്തി കെയ്ന് വില്യംസണ്; സെഞ്ച്വറിയില് തകര്ന്നത് സ്റ്റീവ് സ്മിത്തിന്റെ റെക്കോര്ഡ്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ന്യൂസിലന്ഡ് ക്യാപ്റ്റന് നിര്ണായക സെഞ്ച്വറി നേടിയത്

dot image

ഹാമില്ട്ടണ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ന്യൂസിലന്ഡ്. രണ്ടാം ഇന്നിങ്സില് നിര്ണായക സെഞ്ച്വറിയുമായി ടീമിനെ മുന്നില് നിന്ന് നയിച്ച ക്യാപ്റ്റന് കെയ്ന് വില്യംസണാണ് കിവീസിന്റെ വിജയശില്പ്പി. രണ്ടാം ഇന്നിങ്സില് 269 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസ് ഏഴ് വിക്കറ്റിന് വിജയിച്ചപ്പോള് വില്യംസണ് 133 റണ്സുമായി പുറത്താകാതെ നില്ക്കുകയായിരുന്നു.

ടെസ്റ്റ് കരിയറിലെ 32-ാം സെഞ്ച്വറിയാണ് വില്യംസണ് ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റില് 32 സെഞ്ച്വറി നേട്ടത്തിലെത്തുന്ന റെക്കോര്ഡില് ഓസ്ട്രേലിയന് താരം സ്റ്റീവ് സ്മിത്തിന്റെ റെക്കോര്ഡിനൊപ്പമെത്തി.

വില്യംസണ് സെഞ്ച്വറി; ദക്ഷിണാഫ്രിക്കൻ പരമ്പര തൂത്തുവാരി ന്യൂസിലൻഡ്

അതേസമയം ടെസ്റ്റില് ഏറ്റവും കുറവ് ഇന്നിങ്സുകളില് നിന്ന് 32 സെഞ്ച്വറികള് നേടുന്ന താരമെന്ന റെക്കോര്ഡ് വില്യംസണ് സ്വന്തം പേരിലെഴുതിച്ചേര്ത്തു. 172-ാം ഇന്നിങ്സില് നിന്നാണ് താരം 32-ാം സെഞ്ച്വറി നേട്ടത്തിലെത്തിയത്. 174 ഇന്നിങ്സുകളില് നിന്ന് 32 സെഞ്ച്വറി നേടുന്ന സ്മിത്തിന്റെ റെക്കോര്ഡാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യന് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കര് 179 ഇന്നിങ്സുകളില് നിന്നാണ് 32 സെഞ്ച്വറി സ്വന്തമാക്കിയത്.

ആദ്യമായാണ് ന്യൂസിലന്ഡ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സ്വന്തമാക്കുന്നത്. കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ സെഞ്ച്വറിക്കരുത്തില് രണ്ടാം ടെസ്റ്റിൽ കിവീസ് ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. വിൽ യങ് അർദ്ധ സെഞ്ച്വറി നേടി ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് നേടിയതും സ്പിന്നർ ഡെയ്ന് പീഡ് ആണ്.

ഡക്കറ്റിന് സെഞ്ച്വറി, മറുപടി 200 കടന്നു; ഇംഗ്ലീഷ് ആക്രമണത്തില് വിറച്ച് ഇന്ത്യ

നാലാം ദിനം ഒന്നിന് 40 എന്ന നിലയിലാണ് ന്യൂസിലൻഡ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. ടോം ലാഥാം 30, രച്ചിൻ രവീന്ദ്ര 20 എന്നിവരുടെ വിക്കറ്റുകൾ ഇന്ന് കിവീസിന് നഷ്ടമായി. ഇന്നലെ 17 റൺസെടുത്ത ഡേവോൺ കോൺവെയുടെ വിക്കറ്റും നഷ്ടമായിരുന്നു. 117ന് മൂന്ന് എന്ന സ്കോറിൽ നിന്നാണ് വില്യംസൺ-വിൽ യങ് സഖ്യം ഒന്നിച്ചത്. പിരിയാത്ത നാലാം വിക്കറ്റിൽ 162 റൺസ് കൂട്ടിച്ചേർത്ത് ഇരുവരും കിവീസിന് വിജയം സമ്മാനിച്ചു.

വില്യംസൺ 133 റൺസും യങ് 60 റൺസും നേടി പുറത്താകാതെ നിന്നു. മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 242 റൺസ് നേടിയപ്പോൾ കിവീസ് 211 റൺസ് നേടി. 31 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 235 റൺസിന് ഓൾ ഔട്ടായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us