രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില് രവിചന്ദ്രൻ അശ്വിന് പകരം ദേവ്ദത്ത് പടിക്കൽ കളത്തിലിറങ്ങും. എന്നാൽ ബാറ്റിങ്ങോ ബൗളിങ്ങോ പടിക്കലിന് ചെയ്യാൻ കഴിയില്ല. ഫീൽഡിംഗിൽ മാത്രമാണ് ഇന്ത്യയ്ക്ക് കർണാടക താരത്തിന്റെ സഹായം ലഭിക്കുക. വ്യക്തിപരമായ കാരണത്താൽ രവിചന്ദ്രൻ അശ്വിൻ നാട്ടിലേക്ക് മടങ്ങിയതോടെയാണ് പടിക്കൽ കളത്തിലിറങ്ങിയിരിക്കുന്നത്.
മത്സര മധ്യേ അശ്വിന് പിന്മാറേണ്ടി വന്നതോടെ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങിയിരിക്കുകയാണ്. മൈതാനത്ത് വെച്ച് ഒരു താരത്തിന് പരിക്കോ അസുഖമോ കാരണം പിന്മാറേണ്ടി വന്നാൽ മാത്രമേ പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബാറ്റിംഗും ബൗളിങ്ങും ചെയ്യാൻ കഴിയൂ. അല്ലാത്ത പക്ഷം പകരക്കാരനെ ഇറക്കേണ്ടി വന്നാൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതിയും ആവശ്യമാണ്.
മിസ്റ്റർ 360 @ 40; എ ബി ഡിവില്ലിയേഴ്സിന് പിറന്നാൾപടിക്കലിന് ബൗളിങ്ങും ബാറ്റിങ്ങും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ത്യൻ ടീം 10 പേരായി തുടരും. ബാറ്റിംഗിൽ ഒമ്പത് വിക്കറ്റ് വീണാൽ ഇന്ത്യ ഓൾ ഔട്ടാകും. ബൗളിംഗിൽ അശ്വിന് ഇല്ലാതെ വരുന്നതോടെ ബുംറ, സിറാജ്, കുൽദീപ്, ജഡേജ എന്നിവർ കൂടുതൽ ഓവറുകൾ എറിയേണ്ടി വരും.