രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ ഡിആര്എസ് വിവാദം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില് സാക്ക് ക്രൗളി പുറത്തായത് തെറ്റായ തീരുമാനത്തിലെന്ന് ആരോപിച്ച് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് രംഗത്തെത്തി. ഇന്ത്യൻ പേസർ ജസ്പ്രീത് ബംറയുടെ പന്തിൽ സാക്ക് ക്രൗളി എൽബിഡബ്ല്യു വിക്കറ്റായി. എന്നാൽ അമ്പയറുടെ തീരുമാനത്തിനെതിരെ സാക് ക്രൗളി ഡിആർഎസ് നൽകി. ടെലിവിഷൻ റിപ്ലയേലിൽ പന്ത് സ്റ്റമ്പിൽ കൊള്ളില്ലെന്നായിരുന്നു ദൃശ്യങ്ങൾ. എന്നാൽ ക്രൗളിയെ ഔട്ട് വിളിച്ച മുന്നാം അമ്പയർ തീരുമാനമാണ് വിവാദമായത്.
ഇക്കാര്യത്തിൽ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് മാച്ച് റഫറിയോട് വിശദീകരണം തേടി. എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വേണമെന്ന് ബെൻ സ്റ്റോക്സ് പറഞ്ഞു. എന്നാൽ സാങ്കേതിക തകരാർ ആണ് കാരണമെങ്കിൽ അതിന് പിന്നാലെ പോകാനില്ലെന്നും ഇംഗ്ലീഷ് നായകൻ പറയുന്നു. എങ്കിലും ഉത്തരവാദിത്തപ്പെട്ടവർക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കണമെന്നും സ്റ്റോക്സ് ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലൂട്ടൺ ടൗണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്26 പന്തില് 11 റണ്സെടുത്ത സാക് ക്രൗളി പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർബോർഡിൽ 18 റൺസ് മാത്രമെ ഉണ്ടായിരുന്നുള്ളു. നാലാം ദിനം രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് സ്കോർ രണ്ട് വിക്കറ്റിന് 18 റൺസെന്നായിരുന്നു. പിന്നീട് വന്നവരാരും മികച്ച ബാറ്റിംഗ് പുറത്തെടുക്കാതെ വന്നതോടെ ഇംഗ്ലണ്ട് വെറും 122 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് 434 റൺസിന്റെ റെക്കോർഡ് വിജയവും നേടാൻ കഴിഞ്ഞു.