ഇന്ത്യയിൽ ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ നേപ്പാൾ; ലോകകപ്പ് ഒരുക്കം ലക്ഷ്യം

2024 ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുക

dot image

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിന് മുമ്പായി ഇന്ത്യയിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ നേപ്പാൾ ക്രിക്കറ്റ്. അയൽ രാജ്യങ്ങളിൽ ക്രിക്കറ്റ് വളർത്തുന്നതിന്റെ ഭാഗമായാണ് ബിസിസിഐ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ബറോഡ, ഗുജറാത്ത് ടീമുകളുമായാണ് നേപ്പാൾ കളിക്കുക.

മാർച്ച് 31 മുതൽ ഏപ്രിൽ ഏഴ് വരെ നീളുന്ന ടൂർണമെന്റിന് ഫ്രണ്ട്ഷിപ്പ് കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. നേപ്പാൾ ക്രിക്കറ്റിലെ താരങ്ങളുടെ കഴിവ് ഉയർത്താനുള്ള വേദിയാവും ടൂർണമെന്റ് എന്ന് ബോർഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ചിലർ മികച്ചതെന്നും മറ്റുചിലർ മോശമെന്നും പറയും; ബാസ്ബോൾ ക്രിക്കറ്റ് തുടരുമെന്ന് ബ്രണ്ടൻ മക്കല്ലം

2024 ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. ജൂൺ നാലിന് നെതർലാൻഡ്സിനെതിരെയാണ് നേപ്പാളിന്റെ ആദ്യ മത്സരം. ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിന്റെ മറ്റ് എതിരാളികൾ.

dot image
To advertise here,contact us
dot image