റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിക്കെതിരെ കടുത്ത വിമർശനമാണ് ഉണ്ടാകുന്നത്. രാജ്കോട്ടിൽ ഇന്ത്യയ്ക്ക് റെക്കോർഡ് വിജയം ഉണ്ടാകാൻ കാരണം ഇംഗ്ലണ്ടിന്റെ ആക്രമണ ശൈലിയാണെന്ന് മുൻ താരങ്ങളടക്കം വിമർശിക്കുന്നു. എങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ശൈലി മാറില്ലെന്നാണ് പരിശീലകൻ ബ്രണ്ടൻ മക്കലത്തിന്റെ വാക്കുകൾ.
ആളുകൾ അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്. ചിലർ മികച്ചതെന്നും മറ്റുചിലർ മോശമെന്നും പറയും. അത് കേൾക്കണോ വേണ്ടയോ എന്നത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമാണ് തീരുമാനിക്കുന്നത്. താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തുവാനാണ് ശ്രമിക്കേണ്ടത്. പുറത്തുനിന്ന് വരുന്ന വിമർശനങ്ങൾ കേട്ടാൽ അത് തിരിച്ചടിയാകുമെന്നും മക്കല്ലം പറഞ്ഞു.
എന്തിന് എന്നെ പുറത്താക്കി? ധോണിയോട് ചോദ്യവുമായി മനോജ് തിവാരിഇംഗ്ലണ്ട് ടീമിന് ഇനിയും മുന്നോട്ട് പോകാനുണ്ട്. എങ്കിലും 18 മാസം മുമ്പത്തേക്കാൾ മികച്ച ടീമാണ് ഇപ്പോൾ ഇംഗ്ലണ്ട്. ബുദ്ധിമുട്ടേറിയ ശൈലിയിലാണ് ഇംഗ്ലീഷ് ടീം ക്രിക്കറ്റ് കളിക്കുന്നത്. ചിലപ്പോൾ പരാജയം നേരിടേണ്ടി വന്നേക്കാം. എങ്കിലും മുന്നോട്ടുപോകുവാനാണ് ശ്രമമെന്നും ബ്രണ്ടൻ മക്കല്ലം വ്യക്തമാക്കി.