റാഞ്ചി: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിന് നാളെ റാഞ്ചിയില് തുടക്കമാവും. ഇതിനിടെ നാലാം ടെസ്റ്റിന് വേദിയാകുന്ന റാഞ്ചി ടെസ്റ്റിനെ വിമര്ശിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന് ബെന് സ്റ്റോക്സ് രംഗത്തെത്തി. തന്റെ കരിയറില് ഇന്നുവരെ കാണാത്ത പിച്ചാണ് റാഞ്ചിയിലുള്ളതെന്ന് പറഞ്ഞ സ്റ്റോക്സ് നാലാം ടെസ്റ്റില് എന്താണ് സംഭവിക്കുമെന്ന തന്റെ ആശങ്കയും താരം പങ്കുവെച്ചു.
പരമ്പര വിജയത്തിന് ഇന്ത്യ, തിരിച്ചുവരവിന് ഇംഗ്ലണ്ട്; റാഞ്ചി ടെസ്റ്റ് നാളെ മുതൽ'ഇങ്ങനെയൊന്ന് ഞാന് മുന്പ് കണ്ടിട്ടില്ല. മത്സരത്തില് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. ഡ്രെസിങ് റൂമില് നിന്ന് നോക്കിയാല് പുല്ല് നിറഞ്ഞ പിച്ചായി തോന്നുമെങ്കിലും വലിയ വിള്ളലുകളുള്ള പിച്ചാണ് റാഞ്ചിയിലേത്. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ വെല്ലുവിളി ഉയര്ത്തുന്ന പിച്ചാണ്', സ്റ്റോക്സ് വിമര്ശിച്ചു.
ഐപിഎല് 2024; ഉദ്ഘാടന മത്സരത്തില് ധോണി- കോഹ്ലി ത്രില്ലര് പോരാട്ടംസ്റ്റോക്സിന് പിന്നാലെ വൈസ് ക്യാപ്റ്റന് ഒലി പോപ്പും പിച്ചിനെ വിമര്ശിച്ച് രംഗത്തെത്തിയിരുന്നു. റാഞ്ചി പിച്ചില് നിറയെ വിള്ളലുകളാണെന്നും ഇത് മത്സരഫലത്തെ സ്വാധീനിക്കുമെന്നും ഒലി പോപ്പ് വ്യക്തമാക്കി. രണ്ടും മൂന്നും ടെസ്റ്റുകളില് പരാജയം വഴങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് പരമ്പര തിരിച്ചുപിടിക്കാന് നാലാം ടെസ്റ്റില് വിജയം അനിവാര്യമാണ്.