കൊച്ചി: ജീവിതത്തില് താന് പിന്തുടരുന്ന ഒരു താരമാണ് വിരാട് കോഹ്ലിയെന്ന് കേരള ക്രിക്കറ്റ് താരം സച്ചിന് ബേബി. റിപ്പോര്ട്ടറിന് നല്കിയ അഭിമുഖത്തിലാണ് സച്ചിന് ബേബിയുടെ പ്രതികരണം. ഇന്ന് ക്രിക്കറ്റ് മത്സരങ്ങള് കൂടുതലാണ്. പത്ത് വര്ഷങ്ങള്ക്ക് മുമ്പ് ഒരു ടെസ്റ്റ്, ഏകദിന പരമ്പര കഴിഞ്ഞാല് പിന്നീട് ഒരു ഇടവേളയുണ്ടാവും. ഇന്ന് തുടര്ച്ചയായി ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകള് ഉണ്ട്. മത്സരങ്ങളുടെ എണ്ണം കൂടുമ്പോള് പരിക്കില്ലാതിരിക്കുന്നത് വലിയ കാര്യമാണെന്നും സച്ചിന് ബേബി പറഞ്ഞു.
ഇക്കാലത്ത് ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളില് രോഹിത് ശര്മ്മയും വിരാട് കോഹ്ലിയും ഉണ്ടാവും. എങ്കിലും രോഹിത് ശര്മ്മയ്ക്ക് ജന്മസിദ്ധമായ കഴിവുണ്ട്. വിരാട് കോഹ്ലിക്കൊപ്പം കഠിനാദ്ധ്വാനം ചെയ്യുന്ന താരമല്ല രോഹിത്. ബംഗളുരൂവില് ദേശീയ ക്രിക്കറ്റ് അക്കാദമിയുണ്ട്. മത്സരങ്ങള്ക്കിടെ പരിക്കേല്ക്കുന്ന താരങ്ങള് അവിടെയെത്തണം. പരിക്കില് നിന്ന് മോചിതനായെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സര്ട്ടിഫിക്കറ്റ് ലഭിച്ചാല് മാത്രമെ പിന്നീട് ക്രിക്കറ്റ് കളിക്കാന് ഏതൊരു താരത്തിനും സാധിക്കൂ.
രോഹിതിനെ നഷ്ടം; ഇംഗ്ലീഷ് സ്കോർ പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ തിരിച്ചടിരോഹിത് ശര്മ്മ ഒരിക്കല് പറഞ്ഞിട്ടുണ്ട്. ഇത്രകാലമായി ദേശീയ ക്രിക്കറ്റ് അക്കാദമിയില് പോകാത്ത ഒരേയൊരു താരം വിരാട് കോഹ്ലി മാത്രമാണ്. കാരണം ശാരീരികക്ഷമത നിലനിര്ത്താന് കോഹ്ലി കഠിനാധ്വാനം ചെയ്യുന്നു. അത്രമേല് ക്രിക്കറ്റിനോട് ആത്മാര്ത്ഥതയുള്ള താരമാണ് വിരാട് കോഹ്ലിയെന്നും സച്ചിന് ബേബി വ്യക്തമാക്കി.